വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ പാചകത്തൊഴിലാളി മരിച്ചു


ഭാർഗവി

ശ്രീകൃഷ്ണപുരം: വീടിനോടുചേര്‍ന്നുള്ള വിറകുപുരയില്‍ തൂക്കിയിട്ട സഞ്ചിയില്‍ കൈയിട്ടപ്പോള്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ പാചകത്തൊഴിലാളി മരിച്ചു. പുഞ്ചപ്പാടം എ.യു.പി. സ്‌കൂളിലെ പാചകത്തൊഴിലാളി തരവത്ത് ഭാര്‍ഗവിയാണ് (69) മരിച്ചത്. മൂര്‍ഖനാണ് കടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പാമ്പിനെ പിടികൂടാനായില്ല.

ശനിയാഴ്ച രാവിലെ പത്തരയോടെയാണ് ഭാര്‍ഗവിക്ക് പാമ്പിന്റെ കടിയേറ്റത്. പശുവിന് നല്‍കാനുള്ള പച്ചക്കറി അവശിഷ്ടം ശേഖരിക്കാന്‍ പഴയ പ്ലാസ്റ്റിക് സഞ്ചികള്‍ സൂക്ഷിച്ചിരുന്ന സഞ്ചിയില്‍ കൈയിട്ടതായിരുന്നു ഭാര്‍ഗവി. കടിയേറ്റ ഉടന്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഭാര്‍ഗവിയെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ആശുപത്രിയിലെത്തിക്കുംമുമ്പ് ബോധവും നഷ്ടമായി. ചികിത്സയിലിരിക്കേ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു. 36 വര്‍ഷമായി പുഞ്ചപ്പാടം സ്‌കൂളിലെ പാചകത്തൊഴിലാളിയാണ്.

സുബ്രഹ്മണ്യനാണ് ഭര്‍ത്താവ്. മക്കള്‍: സുജിത, സുരേഷ്, സുഭാഷ്. മരുമക്കള്‍: പ്രഭാകരന്‍, ശ്രീലത, ഉമ. ശ്രീകൃഷ്ണപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Content Highlights: woman dies after snake bit


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

എന്റെ റൂംമേറ്റാണ് ഐഎഎസും ഐപിഎസും എന്താണെന്നെന്നെ പഠിപ്പിച്ചത് - കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented