ഐശ്വര്യ
കണ്ടശ്ശാംകടവ്: കാലിലെ മുറിവിലുണ്ടായ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന 24 വയസ്സുള്ള യുവതി മരിച്ചു. കണ്ടശ്ശാംകടവ് എടക്കാട്ടിൽ ജോഷിയുടെയും ഷിദയുടെയും ഏകമകൾ ഐശ്വര്യയാണ് മരിച്ചത്. എം.എസ്‌സി. പഠനം പൂർത്തിയാക്കിയിട്ടുണ്ട്.
കാലിൽ മുറിവ് പറ്റിയതിനെത്തുടർന്ന് പഴുപ്പ് പടരുകയും തുടർന്ന് ഇവർ കൊടുങ്ങല്ലൂരിലെ ക്ലിനിക്കിൽ ഹോമിയോ ചികിത്സ തേടുകയും ചെയ്തിരുന്നതായി മണലൂർ കുടുംബാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു. തിങ്കളാഴ്ച പനി രൂക്ഷമായതിനെത്തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
അന്തിക്കാട് പോലീസ് മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മണലൂർ പ്രാഥമികാരോഗ്യകേന്ദ്രം അധികൃതർ പറഞ്ഞു.
Content Highlights: woman died while treating leg wound
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..