സലീന
കോഴിക്കോട്: ബാലുശ്ശേരി തലയാട് റബര്‍ തോട്ടത്തില്‍ യുവതി പൊള്ളലേറ്റ് മരിച്ച നിലയില്‍. നരിക്കുനി പുല്ലാളൂര്‍ അസീസിന്റെ ഭാര്യ സലീനയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും മരിച്ചത് സലീനയാണെന്ന് തിങ്കളാഴ്ചയാണ് തിരിച്ചറിഞ്ഞത്.
തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബര്‍ തോട്ടത്തിലാണ് കത്തിക്കരിഞ്ഞ നിലയില്‍ സലീനയുടെ മൃതദേഹം കണ്ടെത്തിയത്. പള്ളിപ്പെരുന്നാളിന് എത്തിയവരാണ് യുവതിയെ തീ പടരുന്ന നിലയില്‍ കണ്ടത്. ഓടിയെത്തുമ്പോഴേക്കും ശരീരം പൂര്‍ണമായി കത്തിയമര്‍ന്നിരുന്നു.
സലീന കഴിഞ്ഞ ദിവസം വീട്ടില്‍നിന്ന് ഇറങ്ങിയതാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം വീട്ടില്‍നിന്നും 12 കിലോമീറ്ററോളം അകലെയുള്ള തലയാട്ടില്‍ സലീന എന്തിനാണ് വന്നതെന്നതില്‍ ദുരൂഹത തുടരുകയാണ്. പോലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
Content Highlights: woman died of burns in rubber plantation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..