അറസ്റ്റിലായ ഹോട്ടലുടമ ലത്തീഫ്
കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ച സംഭവത്തില്‍ ഹോട്ടലുടമ അറസ്റ്റില്‍. സംക്രാന്തിയിലെ പാര്‍ക്ക് മലബാര്‍ കുഴിമന്തി ഹോട്ടലുടമ കാസര്‍കോട് സ്വദേശി ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നേഴ്സ് രശ്മി രാജ് മരണപ്പെട്ടിരുന്നു. കഴിഞ്ഞ 29-നായിരുന്നു കേസിനാസ്പദമായ സംഭവം.
ഗാന്ധിനഗര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവില്‍ പോയ ഹോട്ടലിലെ ചീഫ് കുക്കായ സിറാജുദ്ദീനെ കാടാമ്പുഴയില്‍നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് ഒളിവില്‍ പോയ ഹോട്ടലുടമക്കുവേണ്ടി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് തിരച്ചില്‍ ശക്തമാക്കി. ഇതിനെത്തുടര്‍ന്നാണ് ഇയാളെ ബെംഗളൂരുവിനടുത്തുള്ള കമ്മനഹള്ളിയില്നിന്ന് പിടികൂടിയത്.
ഗാന്ധിനഗര്‍സ്റ്റേഷന്‍ എസ്.എച്ച്.ഒ. ഷിജി കെ., എസ്.ഐ. പവനന് എം.സി., സി.പി.ഒ.മാരായ പ്രവിനോ, സുനില്‍, വിജയലാല്‍, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Content Highlights: woman died due to food poisoning, hotel owner arrested
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..