പ്രതീകാത്മക ചിത്രം. photo: screengrab/ mathrubhumi
പനങ്ങാട്: കൊച്ചി പനങ്ങാട് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്.ഐ. പരുഷമായി പെരുമാറിയെന്ന് പോലീസുകാരിയുടെ പരാതി. തുടര്‍ന്ന് പോലീസുകാരി സ്റ്റേഷനിലുള്ളിലെ വിശ്രമമുറിയില്‍ കയറി കതകടച്ചിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് എസ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് മുറി ചവിട്ടിത്തുറന്നു. സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ. ജിന്സണ് ഡൊമിനിക്കിനെതിരേ സ്പെഷല്‍ ബ്രാഞ്ചിന്റെ അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച രാവിലെയാണ് സ്റ്റേഷനില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. ഓരോ ദിവസം ഡ്യൂട്ടി നിശ്ചയിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി ഡ്യൂട്ടി എഴുതി വാങ്ങുന്നതിനിടെ എസ്.ഐ. പരുഷമായി പെരുമാറി എന്നാണ് വനിതാ സി.പി.ഒയുടെ പരാതി. മാത്രമല്ല, എസ്.ഐ. ക്യാബിനില്‍നിന്ന് ഇറക്കിവിട്ടെന്നും ഇവര്‍ പറയുന്നു.
തുടര്‍ന്ന് ഇതിന്റെ വിഷമത്തില്‍ വനിതാ സി.പി.ഒ. തൊട്ടടുത്തുള്ള വിശ്രമമുറിയില്‍ കയറി വാതില്‍ അടച്ചു. ഏറെ നേരത്തിനു ശേഷവും ഇവര്‍ വാതില്‍ തുറന്നില്ല. സഹപ്രവര്‍ത്തകര്‍ അടക്കം വിളിച്ചു നോക്കുകയും ചെയ്തു. തുടര്‍ന്ന് എസ്.ഐയും മറ്റു രണ്ടുപേരും ചേര്‍ന്ന് മുറി ചവിട്ടിത്തുറന്നു. അപ്പോഴാണ് ഉള്ളില്‍ വനിതാ സി.പി.ഒ. വിഷമിച്ചിരിക്കുന്നത് കണ്ടത്.
സംഭവം വിവാദമായതോടെ ഡെപ്യൂട്ടി കമ്മിഷണറുടെ അടക്കം നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വിഷയത്തില്‍ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ് കുറച്ചുദിവസങ്ങളായി സ്റ്റേഷനിലെ എസ്.ഐയും ചില പോലീസുമാരുമായി ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി സൂചനയുണ്ട്.
Content Highlights: woman cpo alleges si of rude behavior in kochi panangad police station
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..