പത്തനംതിട്ട: വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് കാരണമായ കേസില്‍ പരാതിക്കാര്‍ക്കെതിരേ കേസിലെ പ്രതി രംഗത്ത്. പരാതിക്കാര്‍ പറയുന്നതുപോലെ കേസില്‍ ആദ്യത്തെ ഹിയറിങ് അല്ല അടൂരില്‍ നടക്കാന്‍ പോകുന്നതെന്ന് ഇയാള്‍ പറയുന്നു. 

മൂന്നാമത്തെ ഹിയറിങ്ങിനാണ് ഇപ്പോള്‍ വിളിച്ചിരിക്കുന്നത്. ആദ്യത്തേത് തിരുവല്ലയിലായിരുന്നു. കോവിഡ് വ്യാപനവും മറ്റും കണക്കിലെടുത്ത് അന്ന് ഹിയറിങ്ങിന് ഹാജരാകാരന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 18-ന് വീണ്ടും കമ്മീഷന്‍ ഹിയറങ്ങിന് വിളിച്ചു. അടൂരില്‍വെച്ച് നടന്ന അന്നത്തെ ഹിയറിങ്ങിന് താന്‍ ഹാജരായിരുന്നുവെന്നും എന്നാല്‍ പരാതിക്കാര്‍ ഹാജരായിരുന്നില്ല എന്നും ഇയാള്‍ വ്യക്തമാക്കി.

Read Also: 89 വയസ്സുകാരിയെ ആക്രമിച്ച കേസ്; പരാതിക്കാരോട് കയര്‍ത്ത് വനിതാ കമ്മിഷന്‍ അധ്യക്ഷ...

ഇപ്പോള്‍ വിളിച്ചിരിക്കുന്നത് മൂന്നാമത്തെ ഹിയറിങ്ങിനാണ്. ഇനിയും ഹാജരാകാതിരുന്നാല്‍ കേസ് തള്ളിപ്പോകാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നാണ് കരുതുന്നതെന്നും പ്രതിയായ ആദര്‍ശ് വ്യക്തമാക്കി.

notice
ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കമ്മീഷന്‍ അയച്ച നോട്ടീസുകള്‍.

Content Highlights: woman commission chairperson controversy words accused against complainant