പ്രതീകാത്മകചിത്രം | Photo: Mathrubhumi
ചാത്തമംഗലം: അമ്മയുടെ മര്‍ദനമേറ്റ് പത്തുവയസ്സുകാരന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച രാത്രി കൂഴക്കോട് കിണര്‍ സ്റ്റോപ്പിനുസമീപമാണ് സംഭവം. മകന് വീണു പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും പറഞ്ഞാണ് അമ്മ അയല്‍വാസിയെ വിളിച്ചത്.
തുടര്‍ന്ന് കുട്ടിയെ കുന്ദമംഗലത്തെ ക്ലിനിക്കില്‍ പ്രവേശിപ്പിച്ചെങ്കിലും എല്ലിനുംമറ്റും ക്ഷതമുള്ളതിനാല്‍ മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കുട്ടിയുടെ വലതുകാലിലുണ്ടായ മുറിവില്‍ എട്ട് തുന്നിക്കെട്ടലുകള്‍ ഉണ്ട്. മുത്തശ്ശിയുടെയും അമ്മയുടെയുംകൂടെ കുട്ടി കൂഴക്കോട്ടുള്ള വീട്ടിലാണ് താമസം. പിതാവ് ഇവരോടൊപ്പമല്ല താമസം. അമ്മ കുട്ടിയെ നിരന്തരമായി മര്‍ദിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ജനമൈത്രി പോലീസ് അന്വേഷണം തുടങ്ങി.
Content Highlights: woman attacks son
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..