മ്യൂസിയത്തിന് മുന്നില്‍ യുവതിയെ കടന്നുപിടിച്ച സംഭവം;മൂന്ന് ദിവസമായിട്ടും അക്രമിയെ കണ്ടെത്താതെ പോലീസ്


പ്രതിയെക്കുറിച്ച് പോലീസിന് സൂചനപോലും ലഭിച്ചിട്ടില്ല

അക്രമിച്ചയാൾ ഓടുന്ന സിസി ടിവി ദൃശ്യം| mathrubhumi

തിരുവനന്തപുരം: മ്യൂസിയത്തിനു മുന്നില്‍ ബുധനാഴ്ച യുവതിക്കുനേരെ അതിക്രമം ഉണ്ടായ സംഭവത്തില്‍ പ്രതിയെപിടികൂടാതെ പോലീസ്. പുലര്‍ച്ചെ നടക്കാനെത്തിയ വനിതാ ഡോക്ടറെയാണ് കാറിലെത്തിയ ആള്‍ കടന്നുപിടിച്ചത്. ഇന്നോവ കാറില്‍ നിന്നിറിങ്ങിയ ഒരാള്‍ യുതിയെ തള്ളിയിടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സംഭവം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും പ്രതിയെക്കുറിച്ച് പോലീസിന് സൂചനപോലും ലഭിച്ചിട്ടില്ല. ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

എന്നാല്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. മ്യൂസിയത്തിന് മുന്നില്‍ നിരവധിയാളുകള്‍ നടക്കാന്‍ പോകുന്നതാണെങ്കിലും ഇത്തരത്തിലുള്ള സംഭവം ഇതിനുമുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുവതിയെ ഉപദ്രവിച്ചയാളുടെ വാഹനം എവിടെനിന്നാണ് എത്തിയതെന്ന് പരിശോധിച്ചു വരികയാണ്. വണ്ടി കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിക്കുന്നതായി പോലീസ് അറിയിച്ചു.



അപ്രതീക്ഷിതമായാണ് ആക്രമിക്കപ്പെട്ടത് -യുവതി

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് നടക്കാനിറങ്ങിയ തനിക്കുനേരെ അപ്രതീക്ഷിതമായി ആക്രമണം നടന്നത്- യുവതി പറഞ്ഞു. മ്യൂസിയത്തിന്റെ വെസ്റ്റ് ഗേറ്റിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ എതിരേയൊരാള്‍ നടത്തുവരുന്നത് കണ്ടിരുന്നു. പെട്ടെന്നാണ് അയാള്‍ തന്നെ ആക്രമിച്ചതെന്നും പെട്ടെന്നു ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയെന്നും അവര്‍ പറഞ്ഞു. പിന്നീട് വെള്ളയമ്പലം ദിശയിലേയ്ക്ക് നടന്ന അയാളുടെ നേരെ ഓടിച്ചെന്നുവെങ്കിലും പിന്‍തുടരുന്നത് മനസിലാക്കിയ അയാള്‍ മ്യൂസിയത്തിന്റെ അകത്തേയ്ക്ക് ഗേറ്റ് ചാടുകയായിരുന്നു.

അയാളുടെ പിന്നാലെ പോയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പോലീസിനെ അറിയിച്ചു. പോലീസ് വന്നുവെങ്കിലും അവര്‍ക്കും ആളെ കണ്ടെത്താനായില്ല. അയാള്‍ ഒളിച്ചിരുന്നവെന്നു സംശയം തോന്നിയ സ്ഥലം പറഞ്ഞുകൊടുത്തിട്ടും പോലീസ് അവിടെ തിരഞ്ഞില്ലെന്നും യുവതി പറയുന്നു. പിന്നീട് സിസിടിവി പരിശോധിക്കുമ്പോള്‍ അതേ സ്ഥലത്തുനിന്നും അയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്നും യുവതി പറഞ്ഞു. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് സിസിടിവി പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും ചിലത് ലൈവാണെന്നും അതില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നില്ലെന്നുമാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

Content Highlights: crime,Woman issues,police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented