എല്‍ദോസിന് ഇടക്കാലജാമ്യം; മുന്‍കൂര്‍ജാമ്യ ഹര്‍ജിയില്‍ അന്തിമവിധി വരുന്നതുവരെ അറസ്റ്റ് പാടില്ല


എൽദോസ് കുന്നപ്പിള്ളി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർക്ക് മുന്നിൽ ഹാജരായപ്പോൾ (ഫയൽ ചിത്രം) | ഫോട്ടോ: എഎൻഐ

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിക്ക് താത്കാലിക ജാമ്യം. മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നിര്‍ദേശം.

നേരത്തെ എല്‍ദോസ് കുന്നപ്പിള്ളി വീണ്ടും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നു. ചോദ്യംചെയ്യാന്‍ വിളിപ്പിച്ച തനിക്കെതിരേ പുതിയ ആരോപണങ്ങള്‍ ഉന്നയിച്ച് പോലീസ് കേസെടുക്കുമെന്ന ഭയത്താലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതെന്നാണ് എം.എല്‍.എ.യുടെ വാദം. കോടതിനിര്‍ദേശപ്രകാരം അന്വേഷണവുമായി പൂര്‍ണമായി സഹകരിച്ചിട്ടും പരാതിക്കാരിയെക്കൊണ്ട് പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ അറസ്റ്റുചെയ്യാനുള്ള നീക്കം ശക്തമാണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.



അഡ്വ. കുറ്റിയാനി സുധീര്‍ മുഖേനയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. നേരത്തെ കോവളം പോലീസെടുത്ത പരാതിയിലും പരാതിക്കാരിയെ കാണാനില്ലെന്ന വഞ്ചിയൂര്‍ പോലീസിന്റെ പരാതിയിലും കോടതി എല്‍ദോസിന് മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.

Content Highlights: Woman assault case: Eldhose Kunnappilly gets interim bail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented