സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് അംഗീകരിക്കില്ല; നടപടി ചട്ടവിരുദ്ധമെന്ന് ഗവർണർക്ക് വി.സിയുടെ കത്ത്


പ്രശാന്ത് കൃഷ്ണ/ മാതൃഭൂമി ന്യൂസ്

സെനറ്റ് അംഗങ്ങളിൽ പലരും ഡിപ്പാർട്മെന്റ് ഹെഡ് ആണ്. അവർക്ക് പരീക്ഷാ ചുമതലകളും അക്കാദമിക് ചുമതലകളും ഉണ്ട്. ചിലർ അവധിയായിരുന്നു. അതുകൊണ്ടാണ് പലർക്കും സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതെന്നും വി.സി. വ്യക്തമാക്കി. 

വി.പി. മഹാദേവൻപിള്ള, ആരിഫ് മുഹമ്മദ് ഖാൻ | Photo: മാതൃഭൂമി

തിരുവനന്തപുരം: സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർവകലാശാലാ വൈസ് ചാൻസലർ വി.പി. മഹാദേവൻപിള്ള. നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി വി.സി. ഗവർണർക്ക് കത്തു നൽകി. ഗവർണറുടെ നടപടി ചട്ടവിരുദ്ധമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. സെനറ്റ് അംഗങ്ങളെ പിൻവലിച്ച നടപടിയോട് യോജിക്കാനാവില്ലെന്നും നടപടി തിരുത്തണമെന്നും വി.സി ഗവർണറോട് കത്തിൽ ആവശ്യപ്പെട്ടു.

സർവകലാശാലാ നിയമപ്രകാരവും സ്റ്റാറ്റ്യൂട്ട് പ്രകാരവും മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂ എന്ന് വി.സി കത്തിൽ വിശദീകരിച്ചു. മുൻകാലങ്ങളിലുള്ള നടപടിക്രമങ്ങളും കോടതി വിധികളും ഉദ്ധരിച്ചുകൊണ്ടായിരുന്നു വിസിയുടെ വിശദീകരണക്കത്ത്. ഭരണപക്ഷത്തെ സെനറ്റ് അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടുനിന്നതിനുള്ള കാരണങ്ങളും വി.സി. വിവരിക്കുന്നുണ്ട്.സെനറ്റ് അംഗങ്ങളിൽ പലരും ഡിപ്പാർട്മെന്റ് തലവന്മാരാണ്. അവർക്ക് പരീക്ഷാ ചുമതലകളും അക്കാദമിക് ചുമതലകളും ഉണ്ട്. ചിലർ അവധിയായിരുന്നു. അതുകൊണ്ടാണ് പലർക്കും സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതെന്നും വി.സി. വ്യക്തമാക്കി.

തന്റെ നിർദേശപ്രകാരം വിളിച്ച സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത 15 അംഗങ്ങളെയാണ് ഗവർണർ അയോഗ്യരാക്കിയത്. ചാൻസലർകൂടിയായ ഗവർണർതന്നെ നാമനിർദേശംചെയ്ത 15 പേർക്കാണ് സെനറ്റംഗത്വം നഷ്ടമായത്.

Content Highlights: Withdrawal of senate members against norms: Kerala University VC tells governor


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented