ഒന്നാംസമ്മാനം 75 ലക്ഷം രൂപ ലഭിച്ച ഭാഗ്യക്കുറി ടിക്കറ്റ് ഭരണിക്കാവ് വടക്ക് കൊച്ചയ്യത്ത് തറയിൽ എൽ.ജെ. ജോസ് പള്ളിക്കൽ നടുവിലേമുറി ബാങ്ക് പ്രസിഡന്റ് ജി. രമേശ്കുമാറിനു കൈമാറുന്നു
കറ്റാനം: സംസ്ഥാന സര്‍ക്കാരിന്റെ വിന് വിന് ലോട്ടറിയുടെ ഒന്നാംസമ്മാനം 75 ലക്ഷം രൂപ ഭരണിക്കാവ് സ്വദേശിയും സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയുമായ എല്‍.ജെ. ജോസിന്. ഭരണിക്കാവ് വടക്ക് കൊച്ചയ്യത്ത് തറയില്‍ എല്‍.ജെ. ജോസിനാണു തിങ്കളാഴ്ച നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത്.
ഭരണിക്കാവ് ആല്‍ത്തറ ജങ്ഷനിലെ ബാബുക്കുട്ടന്റെ ലോട്ടറി കടയില്‍നിന്ന് ജോസ് വാങ്ങിയ ഡബ്ല്യൂ എക്സ് 864242 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ചെലവു കഴിഞ്ഞു പണം ബാക്കിയുണ്ടെങ്കില്‍ ലോട്ടറി വാങ്ങുക ജോസിന്റെ പതിവാണ്. ആകെയുള്ള പതിനൊന്ന് സെന്റ് സ്ഥലം ഈടുവച്ചാണ് വീടുപണിയാന്‍ എസ്.ബി.ഐ.യില്നിന്ന് 14 ലക്ഷം രൂപ വായ്പയെടുത്തത്. വായ്പക്കുടിശ്ശിക അടയ്ക്കാന്‍ കഴിയാതെ വലയുന്നതിനിടയിലാണ് ജോസിനെ ഭാഗ്യം തേടിയെത്തിയത്. വീടു നിര്‍മിച്ച കരാറുകാരന് മണികണ്ഠനും പണം നല്‍കാനുണ്ട്. ഭാഗ്യക്കുറിയില്‍നിന്ന് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ചു ബാധ്യതകളെല്ലാം തീര്‍ക്കണമെന്നും ജോസ് പറഞ്ഞു.
ലോട്ടറി ടിക്കറ്റ് പള്ളിക്കല്‍ നടുവിലേമുറി സര്‍വീസ് സഹകരണ ബാങ്കിലേക്കു നല്‍കാനായി ബാങ്ക് പ്രസിഡന്റ് ജി. രമേശ്കുമാറിനു കൈമാറി. മേരിക്കുട്ടിയാണു ഭാര്യ. മക്കള്‍: ലിനു മറിയം, ലാലു കോശി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..