എ.കെ. ശ്രീജിത്ത്, ബി. മുരളീകൃഷ്ണൻ, ഇ.വി. രാഗേഷ്
ന്യൂഡല്‍ഹി: പ്രസ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇന്ത്യയും ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ് ക്രോസും സംയുക്തമായി നല്കി വരുന്ന PII-ICRC വാര്‍ഷികപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ലേഖനവിഭാഗത്തിലും ഫോട്ടോവിഭാഗത്തിലുമായി മാതൃഭൂമി മൂന്ന് പുരസ്കാരങ്ങള്‍ കരസ്ഥമാക്കി. ഡല്‍ഹിയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടന്ന പ്രത്യേക പരിപാടിയിലായിരുന്നു 2022-ലെ പുരസ്കാരജേതാക്കളുടെ പ്രഖ്യാപനം. 'കവറിങ് ക്ലൈമറ്റ് ചെയ്ഞ്ചസ്: ഹ്യുമാനിറ്റേറിയന്‍ ക്രൈസിസ് ഇന്‍ ഫോക്കസ്' എന്നതായിരുന്നു ഇക്കൊല്ലത്തെ മത്സരവിഷയം.
മാതൃഭൂമി സ്റ്റാഫ് കറസ്പോണ്ടന്റ് എ.കെ. ശ്രീജിത്ത് ലേഖനവിഭാഗത്തില്‍ പ്രത്യേകപരാമര്‍ശം നേടി. ഫ്രീലാന്‍സ് ജേണലിസ്റ്റായ ഐശ്വര്യ മൊഹന്തി ഒന്നാം സ്ഥാനം നേടി. ഇന്ത്യന്‍ എക്സ്പ്രസില്‍ പ്രസിദ്ധീകരിച്ച 'നാഷണല്‍ ഡിസാസ്റ്റേഴ്സ് ടേക്ക് എ ഹെവി ടോള്‍ ഓണ്‍ കോസ്റ്റല്‍ ഒഡിഷ വിമന്‍സ് ഹെല്‍ത്ത്' എന്ന ലേഖനത്തിലാണ് ഐശ്വര്യ മൊഹന്തി പുരസ്കാരം നേടിയത്. പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യയ്ക്ക് വേണ്ടി എഴുതിയ 'ഇന്‍ ഒസ്മാനാബാദ്: ക്രോപ് ഇന്‍ഷുറന്‍സ്, നോ അഷ്വറന്‍സ്' എന്ന ലേഖനത്തിന് പാര്‍ഥ് എന്‍.വി. രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്ക്രോളില്‍ പ്രസിദ്ധീകരിച്ച 'ബാറ്റേഡ് ബൈ ക്ലൈമറ്റ് ചെയ്ഞ്ച്, സെന്‍ട്രല്‍ ഇന്ത്യാസ് ഫോറസ്റ്റ് പ്രോഡക്ട്സ് ആര് ഡിസപ്പിയറിങ്' എന്ന ലേഖനത്തിന് മൃദുല ചാരിയ്ക്ക് മൂന്നാം സ്ഥാനം ലഭിച്ചു. ഫ്രീലാന്‍സ് ജേണലിസ്റ്റായ സിബി അരസു, ഫ്രീലാന്‍സ് ജേണലിസ്റ്റ് ഇഷാന് കുക്രേതി എന്നിവര്‍ക്കും പ്രത്യേക പുരസ്കാരമുണ്ട്.
ഫോട്ടോ വിഭാഗത്തില്‍ മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ ബി. മുരളീകൃഷ്ണന് രണ്ടാം സ്ഥാനം നേടി. 'ടേക്കണ്‍ ബൈ ദ കറന്റ്' എന്ന ചിത്രമാണ് അദ്ദേഹത്തിന് പുരസ്കാരം നേടിക്കൊടുത്തത്. മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ഇ.വി. രാഗേഷ് പ്രത്യേക പരാമർശം നേടി. ദീപു ബി.പിയ്ക്കാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനം. 'ബിറ്റുവീന് സീ ആന്‍ഡ് പെറില്‍' എന്ന ചിത്രമാണ് ദീപുവിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന്റെ പ്രിന്‍സിപ്പള്‍ ന്യൂസ് ഫോട്ടോഗ്രാഫറാണ് ദീപു. 'ദ റൂട്ട് കോസ് ഓഫ് വാട്ടര്‍ സ്കേഴ്സിറ്റി' എന്ന ചിത്രം ലോക്മത് ടൈംസിന്റെ ഫോട്ടോ ജേണലിസ്റ്റായ പ്രശാന്ത് ഖാരോട്ടിന് മൂന്നാം സ്ഥാനം നേടിക്കൊടുത്തു. ലോക്മത് ടൈംസിന്റെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ സത്തിയശീലന്, മലയാള മനോരമയുടെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു നായര്‍ എന്നിവരും പ്രത്യക പരാമര്‍ശത്തിന് അര്‍ഹരായി.
ഇരുവിഭാഗങ്ങളിലും ആദ്യ മൂന്ന് പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയവര്‍ക്ക് കാഷ് അവാര്‍ഡും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായവര്‍ക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കും. PII-ICRC പുരസ്കാരത്തിന്റെ 16-ാം എഡിഷനാണ് ഇക്കൊല്ലത്തേത്. മാനുഷികബന്ധിയായ മികച്ച റിപ്പോര്‍ട്ടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് വേണ്ടിയാണ് ഈ പുരസ്കാരം നല്കി വരുന്നത്.
Content Highlights: Winners of PII-ICRC Awards 2022 announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..