മാറ്റിവെച്ച ടിക്കറ്റിന് ഒന്നാം സമ്മാനം; രമേശിന്റെ സത്യസന്ധതയില്‍ സുരേഷ് കോടിപതി


കൂത്താട്ടുകുളത്ത് ശിവശക്തി ലോട്ടറി ഏജൻസി നടത്തുന്ന രമേശ്

കൂത്താട്ടുകുളം: പതിവുപോലെ രമേശിന്റെ കൂത്താട്ടുകുളത്തെ ശിവശക്തി ലോട്ടറി വില്പന കേന്ദ്രത്തിലേക്ക് വര്‍ക്ഷോപ്പ് ജീവനക്കാരനായ സുരേഷിന്റെ വിളിയെത്തി. കേരള ലോട്ടറിയുടെ ടിക്കറ്റ് മാറ്റിവെച്ചേക്കണമെന്നായിരുന്നു ആവശ്യം. എല്ലാ ആഴ്ചയിലും സുരേഷ് ടിക്കറ്റ് എടുക്കാറുള്ളതിനാല്‍ രമേശ് മറ്റൊന്നും ആലോചിക്കാതെ ടിക്കറ്റ് മാറ്റിവെച്ചു.

ഞായറാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ ഒരു കോടി സമ്മാനം അടിച്ചത് മാറ്റിവെച്ച ടിക്കറ്റിനാണ്. വ്യത്യസ്ത സീരിയലുകളില്‍ ഇതേ നമ്പര്‍ കൈയിലുണ്ടായിട്ടും രമേശ് ഒന്നാംസമ്മാനം അടിച്ച ടിക്കറ്റ് തന്നെ സുരേഷിന് നല്‍കുകയായിരുന്നു.



ഒരു കോടി അടിച്ച വിവരം രമേശ് തന്നെയാണ് സുരേഷിനെ വിളിച്ചറിയിച്ചത്. ഉടനെതന്നെ സുരേഷ് ജോലി ചെയ്യുന്ന വര്‍ക്ഷോപ്പില്‍ എത്തി ടിക്കറ്റും കൈമാറി. രമേശിന്റെ സത്യസന്ധതയില്‍ സുരേഷിന് സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകും. സമ്മാനാര്‍ഹമായ ടിക്കറ്റ് കനറാ ബാങ്കിന്റെ കൂത്താട്ടുകുളം ശാഖയില്‍ ഏല്‍പ്പിച്ചു.

ഒന്നാം സമ്മാനം ലഭിച്ചുവെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്താന്‍ സുരേഷ് തയ്യാറായില്ല. അതേസമയം രണ്ട് സമാശ്വാസ സമ്മാനം രമേശിന് ലഭിച്ചു. കൂടാതെ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റതിന്റെ കമ്മിഷനും.

Content Highlights: win win lottery first prize goes to suresh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented