മാഹി: അനര്‍ഹമായി സാമൂഹിക ക്ഷേമ പെന്ഷന് വാങ്ങിയ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് എതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. എ.ഡി.എം. നവീന്‍ബാബു വിഷയത്തില്‍ കോടതി നിലപാട് പ്രകാരം കാര്യങ്ങള്‍ നടക്കട്ടെയെന്നും സി.ബി.ഐ. അന്വേഷണം വേണ്ടെന്നാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മാഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിലും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരായി ജനങ്ങള്‍ക്ക് ക്ഷേമ പെന്ഷന് നല്കി വരികയാണെന്ന് എം.വി. ഗോവിന്ദന് പറഞ്ഞു. സാമ്പത്തിക ശേഷിയുള്ള ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള ചെറിയ വിഭാഗം അനര്‍ഹര്‍ സാമൂഹിക പെന്ഷന് വാങ്ങുന്നുവെന്ന വിവരമാണ് പുറത്ത് വന്നിട്ടുള്ളത്. തീര്‍ച്ചയായും അത്തരത്തിലുള്ള തെറ്റായ പ്രവണതകളെ തിരുത്താനുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. അനര്‍ഹരെ സാമൂഹിക പെന്ഷന് പദ്ധതിയില്‍നിന്ന് ഒഴിവാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നുള്ളത് കുടുംബത്തിന്റെ ആവശ്യമാണെന്നും എം.വി. ഗോവിന്ദന് പറഞ്ഞു. സി.ബി.ഐ., ഐ.ടി.,ഇ.ഡി. എന്നിവയെല്ലാം പ്രതിപക്ഷ പ്രസ്ഥാനത്തിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും കടന്നാക്രമിക്കാന്‍ ഉപയോഗിക്കുന്ന കൂട്ടില്‍ കിടക്കുന്ന തത്തയാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. അതാണെന്ന് ഞങ്ങള്‍ അന്നും ഇന്നും എന്നും പറഞ്ഞിട്ടുമുണ്ട്- അദ്ദേഹം പറഞ്ഞു.
Content Highlights: will take strong action against government employees pocketing social welfare pension mv govindan
Published: 28 Nov 2024, 03:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented