
മുഹമ്മദ് ഷിയാസ് | ഫോട്ടോ: പ്രവീൺ ദാസ്
കൊച്ചി: പ്രതിഷേധ സമരത്തിനിടെ പ്രശ്നമുണ്ടാക്കിയ ജോജു ജോര്‍ജിനെതിരേ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പോലീസിന്റേത് ഏകപക്ഷീയ നിലപാടാണെന്നും അദ്ദേഹം ആരോപിച്ചു.
ചീത്ത പറഞ്ഞുകൊണ്ടാണ് ജോജു ജോര്‍ജ് പ്രവര്‍ത്തകര്‍ക്കടുത്തേക്ക് വന്നതെന്ന് ഷിയാസ് ആരോപിച്ചു. മാന്യതയുടെ ഒരു സ്വരംപോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള ഒരു കലാകാരന് ഇല്ല. സ്ത്രീകള്‍ക്ക് കേള്‍ക്കാന്‍ കൊള്ളാല്ലാത്ത ചീത്ത വിളികളാണ് ജോജു നടത്തിയത്. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകള്‍ കൊടുത്ത പരാതിയില്‍ എന്തു കൊണ്ട് കേസെടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
അവിടെ പ്രതികരിച്ചത് സാധാരണക്കാരായ ആളുകളാണ്. 110 രൂപയ്ക്ക് പെട്രോള്‍ വാങ്ങാന്‍ പറ്റാത്ത സാധാരണക്കാരുടെ പ്രതിഷേധമാണ് അവിടെ നടന്നത്. ആ പ്രതിഷേധത്തിന്റെ മുന്നില്‍ വന്ന് തോന്ന്യവാസം പറഞ്ഞാല്‍ അവര്‍ പ്രതികരിച്ചുപോകുമെന്നും ഷിയാസ് പറഞ്ഞു.
Content Highlights: will take legal action if no case is registered against Joju George- congress
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..