പ്രഹ്ലാദ് സിങ് പാട്ടേൽ | Photo: PTI
ഭോപ്പാല്‍: കരഞ്ഞുകൊണ്ട് തന്റെ അമ്മയ്ക്ക് ഓക്‌സിജന്‍ വേണമെന്ന് പറഞ്ഞ മകനോട് മുഖത്ത് അടികിട്ടുമെന്ന് കേന്ദ്ര മന്ത്രിയുടെ ഭീഷണി. കേന്ദ്ര ടൂറിസം മന്ത്രിയും ദാമോഹ് എം.പിയുമായ പ്രഹ്ലാദ് സിങ് പാട്ടേല്‍ യുവാവിനെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
യുവാവിന്റെ അമ്മയെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള ഓക്‌സിജന്‍ പ്രതിസന്ധി ചൂണ്ടികാട്ടിയപ്പോഴാണ് മന്ത്രി ക്ഷുഭിതനായി മുഖത്തടിയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. യുവാവ് വികാരഭരിതനായി സംസാരിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.
ഇങ്ങനെ സംസാരിച്ചാല്‍ രണ്ടടി കിട്ടുമെന്നാണ് മന്ത്രി പറഞ്ഞത്. തല്ല് കൊള്ളാന്‍ തയ്യാറാണ് പകരം അമ്മയ്ക്ക് ഓക്‌സിജന്‍ എത്തിക്കണം എന്നാണ് ആ മകന്‍ പറഞ്ഞത്
പ്രതിസന്ധിയുണ്ടാകുമ്പോള്‍ സ്ഥലം എം.പി കൂടിയായ മന്ത്രിയെ മണ്ഡലത്തില്‍ കാണാനില്ലെന്ന വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മന്ത്രി ആശുപത്രി സന്ദര്‍ശിക്കാനെത്തിയത്. വ്യാഴാഴ്ചയാണ് സംഭവം.
Content Highlight: will slap you MP threatens man seeking oxygen for mother
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..