കെ. മുരളീധരൻ | Photo: Screen grab/ Mathrubhumi News
കോഴിക്കോട്: ചൊവ്വാഴ്ച വയനാട്ടില്‍ നടക്കുന്ന കെ.പി.സി.സിയുടെ പരിപാടിയില്‍ താന്‍ പങ്കെടുക്കുമെന്ന് കെ. മുരളീധരന്‍ എം.പി. കെ.പി.സി.സിയുടെ ചലോ വയനാട്, വി.ആര്‍. വിത്ത് രാഹുല്‍ഗാന്ധി എന്നീ മുദ്രാവാക്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ താനുണ്ടാകുമെന്നും നാളെ വയനാട്ടിലെത്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ലോക്‌സഭയില്‍ അയോഗ്യനാക്കപ്പെട്ടശേഷം ആദ്യമായി വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് കെ. മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം, പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് അഭിപ്രായം പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ചൊവ്വാഴ്ച വയനാട്ടിലെത്തുന്ന രാഹുല്‍ഗാന്ധിക്കൊപ്പം സഹോദരിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയുമുണ്ടാകും. കല്പറ്റയില്‍ നടക്കുന്ന റോഡ് ഷോയിലും സമ്മേളനത്തിലും ഇരുവരും പങ്കെടുക്കും. റോഡ്ഷോയില്‍ പാര്‍ട്ടി കൊടികള്‍ക്കുപകരം ദേശീയപതാകയായിരിക്കും ഉപയോഗിക്കുക. റോഡ്ഷോയ്ക്കുശേഷം നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌കാരിക ജനാധിപത്യ പ്രതിരോധസദസ്സുമുണ്ട്. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌കാരികപ്രവര്‍ത്തകര്‍ പങ്കെടുക്കും.
Content Highlights: will participate in wayanad we are with rahul gandhi chalo wayanad kpcc programme k muraleedharan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..