കടകള്‍ നാളെ മുതല്‍ തുറക്കും; മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട- നസിറുദ്ദീന്‍


ടി.നസിറുദ്ദീൻ, പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസിറുദ്ദീന്‍ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച.

മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടല്‍ വേണ്ടെന്നാണ് നസിറുദ്ദീന്‍ വ്യക്തമാക്കിയത്. നാളെയും മറ്റന്നാളും(ശനി, ഞായര്‍) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നുമുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നു വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. വ്യാപാരികള്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടത് കൊണ്ട് സമയം മാറ്റുകയായിരുന്നു.

പ്രദേശികമായി ടി.പി.ആര്‍. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ കേരളത്തില്‍ ടി.പി.ആര്‍. പത്ത് ശതമാനത്തിന് താഴേക്ക വരാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ സര്‍ക്കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചര്‍ച്ച നടക്കാനിരിക്കുന്നത്.

content highlights: will open shops from tomorrow- vyapari vyavasayi ekopana samithi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented