ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ | Photo - P.G UnnikrishnanMathrubhumi
കൊച്ചി: സര്‍വകലാശാല ചാന്‍സലര്‍ പദവി ഏറ്റെടുക്കില്ലെന്ന നിലപാടിലുറച്ച് ഗവര്‍ണര്‍. അധികാരങ്ങളുണ്ടായിട്ടും എല്ലാ കാര്യങ്ങളിലും ഇടപെടല്‍ വരുമ്പോള്‍ ചാന്‍സലര്‍ സ്ഥാനത്ത് തുടരാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം സംവാദങ്ങള്‍ നടക്കേണ്ടത്. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ കണ്ടപ്പോള്‍ താന്‍ നിശബ്ദനായെന്നും ആരുമായും ഏറ്റുമുട്ടലുകള്‍ക്കില്ലെന്നും ആക്ഷേപങ്ങള്‍ക്ക് മറുപടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
ഒരിക്കലും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായി. അതീവ ഗൗരവമുള്ള കാര്യങ്ങള്‍ കണ്ടപ്പോള്‍ നിശബ്ദനായിപോയി. ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് ഹിതമല്ലാത്ത കാര്യങ്ങളാണ് നടന്നത്. എന്നാല്‍ ഇത് പരസ്യമായി പറയാന്‍ ആഗ്രഹിക്കുന്നില്ല. പറയുന്നവര്‍ പറയട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലര്‍ പദവി നല്‍കിയിട്ട് ഓരോ ദിവസവും ഇടപെടുകയാണ്. പിന്നെ താന്‍ എങ്ങനെ നിയമപരമായ കാര്യങ്ങള്‍ നിരവഹിക്കുമെന്നും ഗവര്‍ണര്‍ ചോദിക്കുന്നു. അതിനാല്‍ തന്നെ ഈ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Kannur Varsity row; Governor refuses to take over responsibilities as Chancellor
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..