പിണറായി വിജയൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: വിവാദങ്ങളുടെ പേരില്‍ ശരിയായ ഒരു നടപടിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിവാര സംവാദപരിപാടിയായ 'നാം മുന്നോട്ടില്‍' ആണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ശരിയും തെറ്റും ജനത്തിന് തിരിച്ചറിയാമെന്നും സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
ഞാന്‍ നേരത്തെ പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. ശരിയല്ലാത്ത ഒരു വിവാദത്തിന്റെയും മേലെ, ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല എന്ന്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആ ഒരു നിലപാട് തന്നെയാണ് സ്വീകരിച്ചു വരുന്നത്. വിവാദ വ്യവസായികള്‍ അവരുടെ മനസ്സില്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങള്‍ പരസ്യമായി ഉയര്‍ത്തിയാല്‍ അതിന്റെ മീതെ ഏതെങ്കിലും പദ്ധതികള്‍ ഉപേക്ഷിക്കുക എന്നൊരു നിലപാട് ഒരു സര്‍ക്കാറിന് സ്വീകരിക്കാന്‍ പറ്റില്ല എന്നു തന്നെയാണ് ഇപ്പോഴുള്ള സര്‍ക്കാരിന്റെ ദൃഢമായ അഭിപ്രായം. ആ നിലയ്ക്ക് തന്നെയാണ് മുന്നോട്ടു പോകുന്നത്.
പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ അവര്‍ക്കു വേണ്ടിയുള്ള പരിശോധന സൗകര്യവും ക്വാറന്റൈന്‍ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ തിരിച്ചു കൊണ്ടുവരുന്നിതിനുള്ള അനുകൂല നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പങ്കുവെച്ചു.
content highlights: will not drop any project because of controversies says chief minister pinarayi vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..