വി. അബ്ദുറഹ്മാൻ | Photo: Mathrubhumi
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കില്ലെന്ന് ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന് തടസ്സം നില്ക്കാന് പാടില്ലെന്നാണ് താന്‍ പറഞ്ഞതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യാരാജ്യത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തുന്നത് ശരിയല്ലായെന്നും അത് തടസ്സപ്പെടുത്തുന്നത് രാജ്യദ്രോഹമായി കാണണം എന്നേ താന്‍ പറഞ്ഞിട്ടുള്ളൂ. അത് ഇപ്പോഴും പറയുന്നു. ഇനിയും പറയും. ആരുടെയും സര്‍ട്ടിഫിക്കറ്റ് തനിക്ക് ആവശ്യമില്ല. നാവിന് എല്ലില്ലാതെ വിളിച്ചുപറഞ്ഞ് അതിന് വൈകിട്ട് മാപ്പ് എഴുതിയാല്‍ കേരളത്തിലെ പൊതുസമൂഹം അംഗീകരിക്കുമെങ്കില്‍ അംഗീകരിക്കട്ടെ. താന്‍ അതൊന്നും സ്വീകരിച്ചിട്ടില്ല, മന്ത്രി പറഞ്ഞു.
ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് മന്ത്രി അബ്ദുറഹ്മാനെതിരേ നടത്തിയ പരാമര്‍ശം വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന്, സംഭവിച്ചത് നാക്കുപിഴയാണെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും ഫാദര്‍ തിയോഡേഷ്യസ് പറഞ്ഞിരുന്നു.
Content Highlights: will not accept father theodecious dcruz apology says minister v abdurahman
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..