K Chandrasekhar Rao | Photo: ANI
ഹൈദരാബാദ്: ബിജെപിക്ക് എതിരേ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു (കെ.സി.ആര്). വായില്‍ തോന്നിയത് വിളിച്ച് പറഞ്ഞാല്‍ നാവ് അരിയുമെന്നും അദ്ദേഹം പറഞ്ഞു. നെല്‍കൃഷി സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനയാണ് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചത്.
നെല്‍ക്കൃഷി ചെയ്യാന്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ തെലങ്കാനയിലെ കര്‍ഷകരെ വിഡ്ഢികളാക്കുകയാണെന്നും നെല്ല് സംഭരിക്കുമെന്ന് ഉറപ്പുനല്‍കി ബിജെപി വെറുതെ പ്രതീക്ഷ നല്‍കുകയാണെന്നും ചന്ദ്രശേഖര റാവു വിമര്‍ശിച്ചു. കേന്ദ്രം നെല്ല് ശേഖരിക്കുന്നില്ല. ഇതിനാലാണ് നഷ്ടം ഉണ്ടാകാതിരിക്കാന്‍ മറ്റ് കൃഷിയില്‍ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി കര്‍ഷകരോട് പറഞ്ഞത്. കേന്ദ്രം നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട ശേഷം വിഷയത്തില്‍ സംസ്ഥാനത്തിനുള്ള ആശങ്ക അറിയിച്ചിരുന്നുവെന്നും എന്നാല്‍ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞതെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ല. തെലങ്കാനയില്‍ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ച അഞ്ച് ലക്ഷം ടണ്‍ നെല്ല് കെട്ടിക്കിടക്കുകയാണെന്നും കേന്ദ്രം അത് വാങ്ങാന്‍ തയ്യാറാകുന്നില്ലെന്നും കെ.സി.ആര് കുറ്റപ്പെടുത്തി.
ഇതിനിടെയാണ് കേന്ദ്രം സംഭരിക്കാത്ത എന്തെങ്കിലും കൃഷി ചെയ്യാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കര്‍ഷകരോട് ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ് ചന്ദ്രശേഖര റാവു രംഗത്ത് വന്നത്. കേന്ദ്രം നെല്ല് ശേഖരിക്കില്ലെന്നും സംസ്ഥാന ബിജെപി നേതൃത്വം ശേഖരിക്കുമെന്നാണ് പറയുന്നത്. വായില്‍ തോന്നിയത് വിളിച്ചു പറയരുതെന്നും ഇത്തരം അനവാശ്യ കാര്യങ്ങള്‍ പറഞ്ഞാല്‍ പറയുന്നവരുടെ നാവ് അരിയുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
തന്നെ ജയിലില്‍ അടയ്ക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഭീഷണിയെന്നും ധൈര്യമുണ്ടെങ്കില്‍ അത് കാണട്ടേയെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേര്‍ത്തു.
Content Highlights: "Will Cut Your Tongue If...": KCR's Dire Warning To Telangana BJP Chief
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..