സന്നിധാനം: യുവതികള്‍ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിച്ചാല്‍ നടയടച്ച് താക്കോല്‍ മാനേജരെ എല്‍പിച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര്.

ഇക്കാര്യം തന്ത്രി കുടുംബത്തിലെ കാരണവര്‍ കണ്ഠരര് മോഹനരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതികള്‍ പതിനെട്ടാം പടിക്കു മുകളിലെത്തിയാല്‍ തനിക്ക് മറ്റുമാര്‍ഗമില്ല. ഇതില്‍ക്കൂടുതലൊന്നും തനിക്ക് ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ആന്ധ്രയില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തക കവിത ജക്കാല, മലയാളിയായ രഹ്ന ഫാത്തിമ എന്നിവരാണ് ഇന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചത്. എന്നാല്‍ നടപ്പന്തലില്‍ വച്ച് പ്രതിഷേധവുമായി ഭക്തരെത്തി. തുടര്‍ന്ന് യുവതികളുമായി ഐ ജി ശ്രീജിത്ത് ചര്‍ച്ച നടത്തി. ഇതേ തുടര്‍ന്ന് യുവതികള്‍ തിരിച്ചറങ്ങുകയായിരുന്നു.

 

content highlights: Will close temple and hand over keys to manager if women enters says thanthri kandararu rajeevaru