ആര്യാ രാജേന്ദ്രന്‍ രാജിവെക്കേണ്ടി വരുമോ?; 'സഖാവെ ജോലിയുണ്ട്'കത്ത് ആയുധമാക്കി പ്രതിപക്ഷം


ആര്യാ രാജേന്ദ്രൻ |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ജോലിയുടെ പേരിലുള്ള കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രന്റെ രാജിക്ക് വേണ്ടി പ്രതിപക്ഷം. മേയറേയും എല്‍ഡിഎഫിനേയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് പുറത്ത് വന്ന കത്ത്. കോര്‍പ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് നിയമനത്തിനാവശ്യമായ ആളുകളുടെ പട്ടിക ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ അയച്ച കത്ത് വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി പരസ്യമായതോടെയാണ് വിഷയം വിവാദമായത്. വിഷയത്തില്‍ മേയര്‍ തന്നെ വിശദീകരണം നല്‍കട്ടെയെന്ന് പറഞ്ഞ് ആനവൂര്‍ നാഗപ്പന്‍ ഒഴിഞ്ഞുമാറിയത് ആര്യാ രാജേന്ദ്രന് കൂടുതല്‍ തിരിച്ചടിയായി.

നഗരസഭയിലെ വിവിധ തസ്തികകളില്‍ പാര്‍ട്ടിക്കാരെ സിപിഎം തിരുകി കയറ്റുന്നുവെന്ന ആരോപണം കാലങ്ങളായി ഉള്ളതാണ്. എന്നാല്‍ കത്ത് പുറത്തുവന്നതോടെ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തിലായി. ഇതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് കരുത്ത് കൂടി. ആര്യാ രാജേന്ദ്രന്‍ മേയര്‍ ആയതിന് ശേഷം ഉണ്ടാകുന്ന മറ്റൊരു വലിയ പ്രതിസന്ധിയാണ് കത്ത് വിവാദം.ഇതിന് മുമ്പ് നഗരസഭയിലെ നികുതി വെട്ടിപ്പ്, പട്ടികജാതി ഫണ്ട് വെട്ടിപ്പ് തുടങ്ങി നിരവധി ആരോപണങ്ങള്‍ ഭരണസമിതിക്കെതിരെ ഉയര്‍ന്നിരുന്നു. ഇതൊക്കെ ഉള്ളപ്പോഴും പാര്‍ട്ടിക്കാരെ വിവിധ തസ്തികകളില്‍ തിരുകി കയറ്റുന്നുവെന്നത് കാലങ്ങളായി ഉയരുന്ന ആരോപണമാണ്. എന്നാല്‍ അതിലേക്ക് നേരിട്ട് നയിക്കുന്ന തെളിവുകള്‍ ഇതുവരെ പുറത്തുവന്നിരുന്നില്ല.

എന്നാല്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താത്കാലിക തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ ലിസ്റ്റ് നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ചത് പ്രതിപക്ഷത്തിന് ലഭിച്ച മികച്ച ആയുധമാണ്. നഗരസഭയുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ മേയര്‍ തന്നെ പാര്‍ട്ടി നേതാവിനോട് ഉദ്യോഗാര്‍ഥികളുടെ പട്ടിക ആവശ്യപ്പെട്ടത് തികച്ചും സ്വജനപക്ഷപാതത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയര്‍ സ്വമേധയാ രാജിവെച്ചൊഴിയണമെന്നാണ് പ്രതിപക്ഷ ആവശ്യം.

സ്വജന പക്ഷപാതം തെളിഞ്ഞാല്‍ മേയര്‍ രാജിവെക്കാന്‍ നിര്‍ബന്ധിതമാകും. തിരുവനന്തപുരത്തെ പാര്‍ട്ടിയുടെ ജനപിന്തുണയെ തന്നെ സ്വാധീനിക്കാന്‍ കഴിയുന്ന വിവാദമായി മാറാതിരിക്കാനും സിപിഎം ഇതിനിടെ നീക്കം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് കത്ത് തള്ളിക്കളഞ്ഞ് മേയര്‍ തന്നെ രംഗത്ത് വന്നത്.

എന്നാല്‍ വിഷയം പ്രതിപക്ഷം എങ്ങനെ കൈകാര്യം ചെയ്യുമെന്നതിലാണ് വിവാദത്തിന്റെ വഴിത്തിരിവിരിക്കുന്നത്.

Content Highlights: Will Arya Rajendran have to resign?; Opposition- letter written to the district secretary


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented