വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ സംഗീതമയം


പ്രശാന്ത് പാലേരി

ജീവജാലങ്ങളുടെ മനോഹരമായ ഒട്ടേറെ ചിത്രങ്ങള്‍ ഈ ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ട്.

സംഗീതാ ദാമോദരൻ,സംഗീത പകർത്തിയ ചിത്രങ്ങളിലൊന്ന്

പേരാമ്പ്ര: രസതന്ത്രമാണ് പഠിച്ചതെങ്കിലും ക്യാമറയുടെ രസതന്ത്രമാണ് ഇപ്പോള്‍ സംഗീതാ ദാമോദരന് ഏറെ പ്രിയം. നീണ്ടകാത്തിരിപ്പിനൊടുവില്‍ ലഭിക്കുന്ന വന്യജീവികളുടെ മികച്ചൊരു ചിത്രം, അതിന്റെ ആഹ്‌ളാദം, വീണ്ടും ക്യാമറയുമായി ഇറങ്ങിത്തിരിക്കാന്‍ സംഗീതയെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു... വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയില്‍ ചുരുങ്ങിയകാലംകൊണ്ട് തന്റേതായ സാന്നിധ്യമറിയിക്കുകയാണ് സംഗീത.

ജീവജാലങ്ങളുടെ മനോഹരമായ ഒട്ടേറെ ചിത്രങ്ങള്‍ ഈ ക്യാമറക്കണ്ണില്‍ പതിഞ്ഞിട്ടുണ്ട്. ക്യാമറയുമായി സംഗീത അടുപ്പം തുടങ്ങിയിട്ട് കുറച്ചായെങ്കിലും മൂന്നുവര്‍ഷംമുമ്പാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലും സജീവമായത്. ബാലുശ്ശേരി സ്വദേശിയായ സംഗീത ഖത്തറിലാണ് ജീവിക്കുന്നത്.

അവിടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറാണ് ഭര്‍ത്താവ് പ്രകാശ്. ഖത്തറിലെ ഫോട്ടോഗ്രാഫി മലയാളമെന്ന ഗ്രൂപ്പില്‍ ചേര്‍ന്നതോടെ ഫോട്ടോഗ്രാഫിയില്‍ പുതിയ വഴി തുറന്നുകിട്ടി. വര്‍ക്ഷോപ്പുകളില്‍ പങ്കെടുത്തും ഓണ്‍ലൈന്‍ ക്ലാസുകള്‍ കേട്ടും കൂടുതല്‍ കാര്യങ്ങള്‍ മെല്ലെ പഠിച്ചെടുത്തു. ചെറുപ്പത്തിലേയുള്ള ചിത്രംവരയിലെ കമ്പം ഫോട്ടോഗ്രാഫിയില്‍ പുതിയ വര്‍ണങ്ങള്‍ വീണ്ടെടുത്തു.

ഖത്തറിലെ ഫാമുകളില്‍ പക്ഷികളുടെയും ചെറുജീവികളുടെയും ചിത്രങ്ങളെടുത്തായിരുന്നു തുടക്കം. ഇതെല്ലാം ഇന്‍സ്റ്റഗ്രാമിലിടാറുണ്ടായിരുന്നു. മികച്ച ചിത്രങ്ങളെന്ന് സുഹൃത്തുക്കള്‍ അഭിപ്രായം പറഞ്ഞതോടെ ആത്മവിശ്വാസമായി. ഭര്‍ത്താവ് പ്രകാശിന്റെ പ്രോത്സാഹനവുംകൂടിയായപ്പോള്‍ പുതിയ ക്യാമറാ ലെന്‍സുകള്‍ വാങ്ങി വന്യജീവികളെത്തേടി യാത്രയും തുടങ്ങി.

കെനിയയിലെ മാസൈ മാരാ വന്യജീവിസങ്കേതത്തില്‍ രണ്ടുതവണ സംഗീതയെത്തി. സിംഹവും ചീറ്റയും ആനകളും സീബ്രയും നിറഞ്ഞൊരു ലോകത്തെ ക്യാമറക്കണ്ണുകള്‍ വിസ്മയത്തോടെ പകര്‍ത്തി. രണ്ടാംതവണ തനിച്ചായിരുന്നു യാത്ര. ഒരു കാട്ടുപോത്തിനെ അഞ്ചു സിംഹങ്ങള്‍ ഓടിച്ചിട്ട് പിടികൂടി തിന്നുന്ന കാഴ്ച അപൂര്‍വചിത്രമായി അവിടെനിന്ന് പകര്‍ത്താനായത് സംഗീത ഓര്‍മിക്കുന്നു.

ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് വരുമ്പോഴാണ് ഇന്ത്യന്‍ വനസങ്കേതങ്ങളില്‍ ക്യാമറയുമായി പോകാറുള്ളത്. നാഗര്‍ഹോളെ, ബന്ദിപ്പുര്‍, നൈനിറ്റാള്‍ എന്നിവിടങ്ങളില്‍നിന്നൊക്കെ ആ യാത്രയ്ക്കിടയില്‍ നല്ല ചിത്രങ്ങള്‍ കിട്ടിയിട്ടുണ്ട്.

കുടുംബത്തൊടൊപ്പം പോയി ഒരിടത്ത് തങ്ങിയശേഷം ക്യാമറയുമായി ചിത്രം പകര്‍ത്താന്‍ തനിച്ചിറങ്ങാറാണ് നാട്ടിലേക്ക് എത്തുമ്പോള്‍ പതിവ്. ഫുഡ് ഫോട്ടോഗ്രാഫിയിലും ഇടയ്ക്ക് ഒരുകൈ നോക്കും. ഖത്തറിലെ ഫോട്ടോഗ്രാഫര്‍മാരുടെ ഗ്രൂപ്പ് ഫോട്ടോഗ്രാഫി എക്സിബിഷനില്‍ സംഗീത പകര്‍ത്തിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ബാലുശ്ശേരി 'ശ്രീവത്സ'ത്തില്‍ ദാമോദരന്റെയും ശാന്തകുമാരിയുടെയും മകളാണ് സംഗീത. വിദ്യാര്‍ഥികളായ ഹര്‍ഷിതും ഈഷയും മക്കള്‍.

Content Highlights: wild life photography


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented