പാലക്കാട്: കൊട്ടേക്കാട് ജനവാസ മേഖലയിൽ കാട്ടാനകളിറങ്ങി കനത്ത നാശനഷ്ടമുണ്ടാക്കി. പ്രദേശത്ത് പാർക്കുചെയ്തിരുന്ന വാഹനങ്ങൾ നശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം.

 പാർക്കുചെയ്തിരുന്ന ബൈക്ക് മറിച്ചിട്ട നിലയിലായിരുന്നു. ഒരു കാറിന്റെ ചില്ല് തകർത്തു. കൃഷിയിടങ്ങളിലും നാശനഷ്ടമുണ്ടാക്കിയാണ് ആനകൾ മടങ്ങിയത്. സംഭവമറിഞ്ഞ് വനംവകുപ്പ് അധികൃതരും നാട്ടുകാരും എത്തി ആനകളെ തുരത്തി.

കൊട്ടേക്കാട് മേഖലയിൽ പകൽ സമയത്തുപോലും കാട്ടാനശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ, രണ്ടുമാസമായി ശല്യം താരതമ്യേന കുറവായിരുന്നു.