വയനാട് കുപ്പാടിത്തറയിൽ മയക്കുവെടിവെച്ചു പിടിച്ച കടുവയെ സുൽത്താൻബത്തേരി പച്ചാടിയിലെ വന്യമൃഗസംരക്ഷണ പരിപാലനകേന്ദ്രത്തിൽ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: എം.വി. സിനോജ്
കല്പറ്റ: പുതുശ്ശേരിയിൽ കർഷകനെ കൊന്ന കടുവയ്ക്കും ബത്തേരിക്കാരെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ ആനയ്ക്കും വനം വകുപ്പ് പേരിട്ടു. കടുവ ഇനി 'അധീര' എന്ന വിളിപ്പേരിലാണ് അറിയപ്പെടുക.
ക്രൂരനായ കെ.ജി.എഫ്.- 2 സിനിമയിലെ വില്ലനാണ് അധീര. ബത്തേരിയിലെ അനിമൽ ഹോസ്പെയ്സ് ആൻഡ് പാലിയേറ്റിവ് സെന്ററിൽ അഞ്ചാമത്തെ അന്തേവാസിയാണ് അധീര. ലക്ഷ്മി, കിച്ചു, ഷേരു, രാജ എന്നീ കടുവകൾക്കൊപ്പമാണ് അധീരയുടെ താമസം.
തമിഴ്നാട്ടിൽ നിന്നെത്തി ബത്തേരിക്കാരുടെ പേടിസ്വപ്നമായിരുന്ന പി.എം.-2വിന് 'രാജ' എന്ന പേരാണ് വനംവകുപ്പ് നൽകിയിരിക്കുന്നത്. വീടുകൾ നശിപ്പിച്ച് അരിയും സാധനങ്ങളും തിന്നിരുന്ന മോഴയാനയെ അരശിരാജ എന്നായിരുന്നു പന്തല്ലൂരുകാർ വിളിച്ചിരുന്നത്.
രാജയ്ക്ക് കൂട്ടായി പത്ത് ആനകൾ മുത്തങ്ങയിലുണ്ട്. സുന്ദരി, അമ്മു, വിക്രം, സൂര്യ, സുരേന്ദ്രൻ, ഭരത്, കുഞ്ചു, ചന്തു ഉണ്ണിക്കൃഷ്ണൻ, ചന്ദ്രനാഥ് എന്നിവരാണ് ഇവിടെ രാജയുടെ കൂട്ടുകാർ.
കാട്ടിലെ മൃഗങ്ങൾക്ക് ഇത്തരത്തിൽ പേരിടുന്നതിൽ വിഷമം ഉണ്ട്, പക്ഷെ കാപ്റ്റീവ് ചെയ്യുന്ന മൃഗങ്ങളുടെ എണ്ണം കൂടുമ്പോൾ വേർതിരിച്ചറിയാൻ ഇത്തരം പേരുകൾ വിളിക്കണ്ടി വരുന്നതാണെന്ന് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ അരുൺ സക്കറിയ പറഞ്ഞു.
Content Highlights: wild elephants and tiger got new name
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..