ആർ.ആർ.ടി. സംഘം ഇടുക്കിയിൽ എത്തിയപ്പോൾ| Photo: Mathrubhumi news
അടിമാലി: ഇടുക്കിയിലെ കാട്ടാനശല്യം പരിഹരിക്കുന്നതിനായി വനംവകുപ്പ് നിയോഗിച്ച ആര്‍.ആര്‍.ടി. സംഘം മതികെട്ടാനില്‍ എത്തി. വയനാട്ടില്‍നിന്നുള്ള ദ്രുതകര്‍മസേന, മൂന്നാര്‍ ഡി.എഫ്.ഒയുമായി കൂടിക്കാഴ്ച നടത്തി. ആനകളെ നിരീക്ഷിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍.
വയനാട്ടിലെ ദ്രുതകര്‍മ സേനയുടെ റേഞ്ച് ഓഫീസറായ എന്‍. രൂപേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഇടുക്കിയില്‍ എത്തിയിട്ടുള്ളത്. സംഘം ആദ്യം ആനകളെ നിരീക്ഷിക്കും. തുടര്‍ന്ന് പ്രശ്‌നബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും ഇടുക്കിയുടെ ഭൂസവിശേഷതകള്‍ പഠിക്കുകയും ചെയ്യും. ഞായറാഴ്ച മുതലാകും സംഘം പ്രവര്‍ത്തനം ആരംഭിക്കുക. എല്ലാ വകുപ്പുകളുടെയും സംയുക്ത യോഗത്തിനു ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
ഇടുക്കിയിലെ പ്രശ്‌നക്കാരായ മൂന്നുകാട്ടുകൊമ്പന്മാരെ പ്രദേശത്തുനിന്ന് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം. കുന്നിന്‍ചെരുവുകളും മറ്റ് ഭൂസവിശേഷതകളുമുള്ള പ്രദേശമാണ് ഇവിടം. അതിനാല്‍തന്നെ മയക്കുവെടിവെച്ചാല്‍ ചിലപ്പോള്‍ ആനകള്‍ കാട്ടിലേക്ക് കയറിപ്പോകാന്‍ സാധ്യതയുണ്ട്. ഡാമുകള്‍ ഉള്ള പ്രദേശമായതിനാല്‍ ആനകള്‍ അവയിലേക്ക് ഇറങ്ങിയാല്‍ അതും അപകടകരമായ സ്ഥിതിയുണ്ടാക്കും. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ എല്ലാം പരിശോധിച്ചാകും മറ്റ് നടപടികളിലേക്ക് കടക്കുക.
Content Highlights: wild elephant issue rrt team reaches idukki
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..