പ്ലാസ്റ്റിക് സഞ്ചികള്‍ തിന്നു; തൊണ്ടയില്‍ കുടുങ്ങി കാട്ടാന വലയുന്നു


റോഡരികിൽ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് സഞ്ചികൾ തൊണ്ടയിൽ കുടുങ്ങിയ കാട്ടാന

ഗൂഡല്ലൂര്‍: പ്ലാസ്റ്റിക് നിരോധിച്ച ജില്ലയില്‍ വനത്തിനുള്ളില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക്സഞ്ചി തിന്ന് കാട്ടാന ബുദ്ധിമുട്ടിലായി. മുതുമല കടുവസങ്കേതത്തിലെ മസിനഗുഡി-തെപ്പക്കാട് റോഡരികിലാണ് പ്ലാസ്റ്റിക് സഞ്ചികള്‍ വിനോദസഞ്ചാരികള്‍ ഉപേക്ഷിച്ചത്. റോഡിലിറങ്ങിയ കാട്ടാന പ്ലാസ്റ്റിക്സഞ്ചികള്‍ വിഴുങ്ങുകയായിരുന്നു.

തൊണ്ടയില്‍ കുടുങ്ങിപ്പോയ മാലിന്യം കഴിക്കാനും പുറത്തേക്ക് കളയാനുമാവാത്ത അവസ്ഥയിലാണ്. തൊണ്ടയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് തുമ്പിക്കൈകൊണ്ട് പുറത്തെടുക്കാന്‍ ശ്രമിക്കുന്ന കാട്ടാന വനപാലകരുടെ നിരീക്ഷണത്തിലാണ്. വന്യമൃഗങ്ങള്‍ പ്ലാസ്റ്റിക് കവറുകള്‍ തിന്ന് വയറുവേദനയെത്തുടര്‍ന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ മരിക്കുന്നത് വര്‍ധിക്കുകയാണെന്ന് മുതുമല കടുവസംരക്ഷണകേന്ദ്രം ഫീല്‍ഡ് ഡയറക്ടര്‍ ഡി. വെങ്കിടേഷ് പറഞ്ഞു. ഇത്തരം പ്ലാസ്റ്റിക്വസ്തുക്കള്‍ നീലഗിരിയില്‍ എത്തിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി

Content Highlights: wild elephant in trouble by eaten plastic cover


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented