ഗവി പാതയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ കാട്ടാന; പരിഭ്രാന്തി, ഒടുവില്‍ കാട്ടിലേക്ക്


കെഎസ്ആർടിസി ബസിന് മുന്നിൽ കാട്ടാന

ഗവി: പത്തനംതിട്ട-ഗവി-കുമളി റോഡില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്ക് ഇടയില്‍പ്പെട്ട കാട്ടാന പരിഭ്രാന്തിപരത്തി. വ്യാഴാഴ്ച രാവിലെ എട്ടേകാലോടെ ഗവിക്കും മൂഴിയാറിനും ഇടയില്‍ കള്ളിപ്പാറയിലാണ് ബസുകള്‍ക്ക് മുന്നില്‍ കാട്ടാന നിലയുറപ്പിച്ചത്.

പത്തനംതിട്ടയില്‍ നിന്ന് ഗവി വഴി കുമളിക്കുള്ള കെ.എസ്.ആര്‍.ടി.സി. ഓര്‍ഡിനറി ബസാണ് കാനന പാതയില്‍ വളവ് തിരിഞ്ഞ് വരവേ ആദ്യം ആനയ്ക്ക് മുന്നില്‍പെട്ടത്. ഈ സമയത്ത് ആന തിരിഞ്ഞുനടന്നു. തൊട്ടടുത്ത വളവില്‍ കുമളിയില്‍ നിന്ന് ഗവി വഴി പത്തനംതിട്ടക്കുള്ള ബസും പെട്ടെന്ന് ആനയ്ക്ക് മുന്നിലേക്കെത്തി. ആനയുടെ പത്തുവാര അകലെ ബസ് പെട്ടെന്ന് ബ്രേക്കിട്ടു. രണ്ട് ബസ്സുകള്‍ക്ക് ഇടയില്‍പ്പെട്ട് ആന അല്‍പനേരം നിശ്ചലമായി നിന്നു. പിന്നീട് കുമളിയില്‍ നിന്ന് വന്ന ബസിനു മുന്നിലേക്ക് പാഞ്ഞടുത്തു. ബസിനു തൊട്ടടുത്തെത്തി ചിന്നംവിളിച്ചു. ബസ് യാത്രക്കാരും ഡ്രൈവറും പരിഭ്രാന്തരായി. പിന്നാലെ പിന്തിരിഞ്ഞ് നടന്ന ആന ഇരുബസുകളുടെയും നടുവില്‍ നിലയുറപ്പിച്ചു.



രണ്ടു ഭാഗത്തുനിന്നും കെ.എസ്.ആര്‍.ടി.സി. ബസുകള്‍ പിന്നിലേക്ക് നീക്കി. ഒരു വശത്ത് കൊക്കയും മറുവശത്ത് കുത്തനെയുള്ള കയറ്റവുമായതുകൊണ്ട് പെട്ടെന്ന് റോഡില്‍ നിന്ന് മാറാനാവാതെ ആന അവിടെത്തന്നെ നിന്നു. പിന്നീട് അല്‍പ്പദൂരം റോഡിലൂടെ നടന്ന് ചെറുകയറ്റം കടന്ന് കാട്ടിലേക്ക് കയറി. പിന്നീടാണ് രണ്ട് ബസുകളും കടന്നുപോയത്.

Content Highlights: wild elephant in front of KSRTC bus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented