എറണാകുളം: എറണാകുളം അയ്യമ്പുഴയില്‍ തെഴിലാളികള്‍ക്ക് നേരെ വീണ്ടും കാട്ടാന ആക്രമണം. രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. രാവിലെ റബ്ബര്‍ തോട്ടത്തില്‍ റബ്ബര്‍ വെട്ടാനും മറ്റുമായി പോയ തൊഴിലാളികളെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ബിജു എന്ന തൊഴിലാളിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ആഴമുള്ളതല്ലെന്നാണ് ലഭിക്കുന്ന വിവരം.  

കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ കാട്ടാനയുടെ ആക്രമണം ഉണ്ടായിരുന്നു. ആന പാഞ്ഞടുക്കുന്നത് കണ്ട് തൊഴിലാളികള്‍ ചിതറിയോടുകയായിരുന്നു. പലര്‍ക്കും ഓടുന്നതിനിടയില്‍ വീണും മറ്റുമാണ് പരിക്കേറ്റത്.

തോട്ടത്തിനുള്ളില്‍ കാട്ടാന തമ്പടിക്കുകയും അവിടെ ജോലിക്കെത്തുന്നവരെ ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങളില്‍ പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പിന് പരാതി നല്‍കിയിരുന്നു. പക്ഷെ, ഇതിന് പിന്നാലെ ഇന്ന് വീണ്ടും കാട്ടാന ആക്രമിക്കുകയായിരുന്നു.

Content Highlights: Wild Elephant attacks rubber tapping workers few injured