അരിക്കൊമ്പനുമായുള്ള വാഹനം ചിന്നക്കനാലിൽനിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് പുറപ്പെട്ടപ്പോൾ
ചിന്നക്കനാല്‍: ഇടുക്കി ചിന്നക്കനാല്‍ മേഖലയിലെ ആക്രമണകാരിയായ കാട്ടാന അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനത്തേക്ക് കൊണ്ടുപോകുന്നു. കുമളിയില്‍ അരിക്കൊമ്പനെ പൂജയോടെ സ്വീകരിച്ചു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെ പ്രവേശിക്കവേ പൂജാ കര്‍മങ്ങളോടെ വരവേല്‍ക്കുകയായിരുന്നു. കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
ശനിയാഴ്ച ഉച്ചയോടെയാണ് ആനയെ മയക്കുവെടിവെച്ച ശേഷം നാല് കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റിയത്. ശേഷം റേഡിയോ കോളര്‍ ഘടിപ്പിച്ചു. മേതകാനത്തേക്കുള്ള യാത്രയ്ക്കിടെ ആനയ്ക്ക് ബൂസ്റ്റര്‍ ഡോസും നല്‍കി.
തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള നിബിഡമായ വനമേഖലയാണ് മേതകാനം. അരിക്കൊമ്പനെയും കൊണ്ടുള്ള ഇവിടേയ്ക്കുള്ള യാത്രയില്‍ ഏറെ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. വനംവകുപ്പ് സീനിയര്‍ വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. അരുണ്‍ സക്കറിയ, മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘമാണ് മേതകാനത്തേക്ക് അരിക്കൊമ്പനുമായുള്ള വാഹനത്തിന്റെ പിന്നിലുള്ളത്.
അരിക്കൊമ്പനുമായി കടന്നുപോകുന്നതിന്റെ പശ്ചാത്തലത്തില്‍ കുമളിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ ചിന്നക്കനാല്‍-കുമളി റൂട്ടില്‍ വൈദ്യുതി നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ചുവട്ടം മയക്കുവെടി വെച്ചതിന് പിന്നാലെ കോന്നി സുരേന്ദ്രന്‍, വിക്രം, സൂര്യന്‍, കുഞ്ചു എന്നീ കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റിയത്. കനത്തമഴ സൃഷ്ടിച്ച ബുദ്ധിമുട്ടുകളെ അതിജീവിച്ചുകൊണ്ടായിരുന്നു മിഷന്‍ അരിക്കൊമ്പന്‍ വിജയിച്ചത്.
അഭിനന്ദനവുമായി വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍
ഇടുക്കി ചിന്നക്കനാല്‍ മേഖലയില്‍ ഭീതി പരത്തിയ അരിക്കൊമ്പന്‍ എന്ന കാട്ടാനയെ മയക്കുവെടിവെച്ച ദൗത്യസംഘത്തിലെ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായി വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തില്‍ പങ്കാളികളായ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാരെയും ജില്ലാ ഭരണകൂടത്തെയും ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കിയ ജനപ്രതിനിധികള്‍, നാട്ടുകാര്‍, ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: wild elephant arikomban to be released into periyar sanctuary


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..