അരിക്കൊമ്പൻ | Photo: AFP
കൊച്ചി: ഇടുക്കിയിലെ ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റിയ കാട്ടാന അരിക്കൊമ്പന്റെ ഒരു കണ്ണിന് കാഴ്ചക്കുറവെന്ന് റിപ്പോര്‍ട്ട്. ആനയുടെ വലതുകണ്ണിനാണ് കാഴ്ചക്കുറവുള്ളതെന്ന് വനംവകുപ്പ് അറിയിച്ചു. വനംവകുപ്പ് സി.സി.എഫിന്റെ റിപ്പോര്‍ട്ടിലാണ് പരാമര്‍ശമുള്ളത്.
ആനയെ മയക്കുവെടിവെച്ച് പിടികൂടിയ ശേഷം അതിന്റെ ആരോഗ്യനില വനംവകുപ്പിന്റെ വെറ്റിറനറി വിഭാഗം വിശദമായി പരിശോധിച്ചിരുന്നു. ഈ പരിശോധനയിലാണ് കാഴ്ചക്കുറവുള്ള കാര്യം വ്യക്തമായത്. എന്നാല്‍ ആനയ്ക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
മുപ്പത്തഞ്ചു വയസ്സുള്ള അരിക്കൊമ്പന്റെ ശരീരത്തിലെ മുറിവുകളേക്കുറിച്ച് വിശദമായ പരിശോധന നടത്തുകയും ചികിത്സ നൽകുകയും ചെയ്തിരുന്നു. പിടികൂടുന്ന സമയത്ത് അരിക്കൊമ്പന്റെ തുമ്പിക്കൈയ്യിലും ശരീരത്തിലും പരിക്കുണ്ടായിരുന്നു. ഇത് രണ്ടുദിവസം പഴക്കമുള്ള പരിക്കാണെന്നാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചക്കക്കൊമ്പനുമായി അരിക്കൊമ്പന്‍ സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടിരുന്നെന്നും അപ്പോഴുണ്ടായ പരിക്കാണ് തുമ്പിക്കയ്യില്‍ ഉള്‍പ്പെടെ ഉള്ളതെന്നുമാണ് കരുതുന്നത്. മുറിവുകളില്‍ മരുന്നുവെച്ചാണ് പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ തുറന്നുവിട്ടത്. അരിക്കൊമ്പന്‍ നിലവില്‍ മാവടി-മുല്ലക്കൊടി പ്രദേശത്താണ് ഉള്ളതെന്നാണ് വിവരം.
Content Highlights: wild elephant arikomban health condition


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..