കാട്ടുപന്നിയുടെ ആക്രമണത്തില്‍ അറുപതുകാരന് ഗുരുതര പരിക്ക്; വിരല്‍ അറ്റുപോയി


കാട്ടുപന്നി ആക്രമണത്തിൽ പരിക്കേറ്റ രവി | Screengrab: മാതൃഭൂമി ന്യൂസ്‌

തിരുവനന്തപുരം: പാലോട് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. വട്ടക്കരിക്കകം ഇലവുപാലം സ്വദേശി രവി (60) ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറ് മണിക്ക് വീട്ടില്‍നിന്ന് തൊട്ടടുത്ത കടയിലേക്ക് ചായകുടിക്കാന്‍ ഇറങ്ങിയതായിരുന്നു രവി. ഈ സമയം കാട്ടുപന്നി പാഞ്ഞുവന്ന് ആക്രമിക്കുകയായിരുന്നു. രവിയുടെ നിലവിളി കേട്ട് ഓടിവന്ന നാട്ടുകാരാണ് കാട്ടുപന്നിയെ വിരട്ടി ഓടിച്ച ശേഷം രവിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

നിലത്ത് തള്ളിയിട്ട ശേഷം കാട്ടുപന്നി രവിയെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ രവിയുടെ ഒരു വിരല്‍ അറ്റുപോയിട്ടുണ്ട്. ശരീരത്തില്‍ ഗുരുതരമായി പരിക്കേറ്റ രവി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

Content Highlights: wild boar, attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


03:00

പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented