തൂണുകൾക്കിടയിൽ കുടുങ്ങിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി. രാവിലെ ബെംഗളൂരുവില്‍ നിന്നെത്തിയ ബസാണ് കുടുങ്ങിയത്. വീണ്ടും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തേണ്ട ബസാണിത്. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ അശാസ്ത്രീയവും അപാകതയുള്ളതുമായ നിര്‍മാണത്തില്‍ അന്വേഷണം നടന്നുവരുന്നതിനിടെയാണ് ബസ് കുടുങ്ങിയത്.
സാധാരണ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തന്നെ ഇവിടെ പാര്‍ക്ക് ചെയ്യുന്നതിനും മറ്റും ഏറെ ബുദ്ധിമുട്ടാണ്. തൂണുകള്‍ക്കിടയില്‍ ബസ് കുടുങ്ങിയതോടെ ബെംഗളൂരുവിലേക്ക് മറ്റൊരു ബസ് ഏര്‍പ്പാടാക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി.
നേരത്തെ ചെന്നൈ ഐഐടി നടത്തിയ പഠനത്തില്‍ ബസ് സ്റ്റാന്‍ഡ് സമുച്ചയത്തിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2015ലാണ് കോഴിക്കോട് കെ.എസ്.ആര്.ടി.സി സമുച്ചയം നിര്‍മിച്ചത്. ബി ഓ ടി അടിസ്ഥാനത്തില്‍ കെ ടി ഡി എഫ് സിയാണ് 76 കോടി രൂപയോളം ചെലവില്‍ സമുച്ചയം പണിതത്.
ദിവസവും ആയിരകണക്കിന് യാത്രക്കാര്‍ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്. ബസുകള്‍ നേരാവണ്ണം പാര്‍ക്ക് ചെയ്യാനോ യാത്രകാര്‍ക്ക് ബസുകളില്‍ കയറുന്നതിനോ ഇവിടെ വേണ്ടത്ര സൗകര്യമില്ല. അശാസ്ത്രീയമായ നിര്‍മാണംമൂലം നിരവധി അപകടങ്ങളും ഇവിടെ സംഭവിച്ചിട്ടുണ്ട്.
Content Highlights: wift bus got stuck between the pillars of the Kozhikode KSRTC bus stand
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..