'കേരള സര്‍വകലാശാലയ്ക്ക് പുതിയ വി.സിയെ ആവശ്യമില്ലേ?'; വിമര്‍ശനവുമായി ഹൈക്കോടതി


ബിനില്‍ | മാതൃഭൂമി ന്യൂസ്

കേരള ഹൈക്കോടതി| Photo: Mathrubhumi Library

കൊച്ചി: കേരള സര്‍വകലാശാലയ്‌ക്കെതിരേ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍വകലാശാലയ്ക്ക് പുതിയ വൈസ് ചാന്‍സലറെ ആവശ്യമില്ലേ എന്നും എന്തുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നല്‍കാത്തതെന്നും കോടതി ആരാഞ്ഞു. അനാവശ്യ വിവാദങ്ങളുണ്ടാക്കി സര്‍വകലാശാലയെ തകര്‍ക്കാനുള്ള ശ്രമമാണെന്നും കോടതി വിമര്‍ശിച്ചു.

കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറത്താക്കിയിരുന്നു. ഇതിനെതിരേ അവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. വെള്ളിയാഴ്ച നടക്കുന്ന സെനറ്റ് യോഗത്തില്‍ പുതിയ വൈസ് ചാന്‍സലറെ തീരുമാനിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയെ നിര്‍ദേശിക്കുമോ ഇല്ലയോ എന്നായിരുന്നു കോടതിക്ക് അറിയേണ്ടിയിരുന്നത്. ആവര്‍ത്തിച്ച് ഇക്കാര്യം ആരാഞ്ഞെങ്കിലും കേരളസര്‍വകലാശാലയുടെ അഭിഭാഷകന്‍ ആദ്യഘട്ടത്തില്‍ കൃത്യമായ മറുപടി നല്‍കിയില്ല. പകരം സര്‍വകലാശാലയുടെ ആക്ടും സ്റ്റാറ്റ്യൂട്ടും വിശദീകരിച്ച് മറുപടി നല്‍കി. ഇത്തരം വലിയ പുസ്തകങ്ങളുമായി തന്റെ മുന്നിലേക്ക് വരേണ്ടെന്നും ഒറ്റച്ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതിയെന്നുമായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ മറുപടി.



നാലാം തീയതി സെനറ്റിന്റെ യോഗം ചേരുന്നുണ്ട്. പക്ഷേ ആ യോഗത്തില്‍ സെര്‍ച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ നിശ്ചയിക്കാനുള്ള അജണ്ട ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചു. അടുത്ത യോഗത്തിലും വിഷയത്തില്‍ തീരുമാനം കൈക്കൊള്ളാന്‍ സര്‍വകലാശാല ഉദ്ദേശിക്കുന്നില്ലെന്ന് കോടതി മനസ്സിലായി. ഇതോടെയാണ് കോടതി വിമര്‍ശനത്തിന്റെ സ്വരം കടുപ്പിച്ചത്. കേരള സര്‍വകലാശാലയില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അനാവശ്യവിവാദങ്ങളുണ്ടാക്കി സര്‍വകലാശാലയെ തന്നെ തകര്‍ക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നതെന്നും കോടതി വിമര്‍ശിച്ചു.

Content Highlights: why delay in nominating respresentative to search committee asks high court to kerala university


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented