-
തിരുവനന്തപുരം: ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇവര്‍ ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കരുതെന്നും നിര്‍ദേശമുണ്ട്.
ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് നേരത്തെ ക്വാറന്റീന്‍ ഇളവ് അനുവദിച്ചിരുന്നത്. പുതിയ ഉത്തരവില്‍ പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരും ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാന്‍ പാടില്ല. പരീക്ഷ എഴുതുന്നവര്‍ മറ്റൊരു സ്ഥലത്തേക്കും പോവുകയും ചെയ്യരുത്. പരീക്ഷാത്തീയതിയുടെ മൂന്ന് ദിവസം മുമ്പ് വരെ കേരളത്തിലേക്ക് വരാം. പരീക്ഷാത്തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കാനും പാടില്ല.
കേരളത്തിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനായി വരുന്നവര്‍ കോവിഡ് ജാഗ്രത വെബ്‌സൈറ്റ് വഴിയാണ് പാസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. അതത് ജില്ലാ കളക്ടര്‍മാരാണ് പാസ് അനുവദിക്കുക. കേരളത്തില്‍ എത്തിയാല്‍ നേരേ താമസസ്ഥലത്തേക്ക് പോകണം. സര്‍ക്കാരിന്റെ അനുമതിയില്ലാതെ മറ്റെവിടേക്കും യാത്ര ചെയ്യരുതെന്നും പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
Content Highlights: who is coming to kerala for short visit, should not stay here more than seven days
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..