കാറിന്റെ പിൻചക്രം ഊരിപ്പോയ നിലയിൽ
കോതമംഗലം: ഓട്ടത്തിനിടെ ആന്റണി ജോണ്‍ എം.എല്‍.എ.യുടെ കാറിന്റെ പിന്‍ചക്രം ഊരിത്തെറിച്ചു. കാറില്‍ ഡ്രൈവര്‍ ഒഴിച്ച് മറ്റാരും ഉണ്ടായിരുന്നില്ല. നിയമസഭാ സമ്മേളനം കഴിഞ്ഞ് എം.എല്‍.എ. വെള്ളിയാഴ്ച വൈകീട്ട് വീട്ടില്‍ തിരിച്ചെത്തി കാര്‍ മൂവാറ്റുപുഴയിലെ സര്‍വീസ് സെന്ററിലേക്ക് കൊണ്ടുപോകുമ്പോഴാണ് സംഭവം. മുത്തംകുഴിക്ക് സമീപമാണ് അപകടമുണ്ടായത്.
ഇടതുവശത്തെ ചക്രമാണ് ഊരിത്തെറിച്ചത്. പത്തുമീറ്ററോളം ടയര്‍ ഇല്ലാതെയാണ് കാര്‍ ഓടിയത്. വാഹനത്തിന് വേഗം കുറവായതിനാലാണ് അപകടതീവ്രത കുറഞ്ഞത്. രണ്ട് ദിവസം മുന്‍പ് സര്‍വീസ് സെന്ററില്‍നിന്ന് പണികള്‍ കഴിഞ്ഞ് കൊണ്ടുവന്നതാണ്.
Content Highlights: wheel of antony john mla car came off while running
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..