Photo: Screengrab
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ചിറ്റാറിൽ നടക്കുന്ന സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് ഭീഷണി സന്ദേശം. ചിറ്റാറിലെ കുടുംബ ശ്രീ സിഡിഎസ് ചെയർപേഴ്സൺന്റെ പേരിലാണ് വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമെത്തിയത്. സെമിനാറിൽ എല്ലാ കുടുംബ ശ്രീ യൂണിറ്റിൽ നിന്നും അഞ്ച് പേർ വീതം നിർബന്ധമായും പങ്കെടുക്കണമെന്നും ഇല്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് സന്ദേശം. എന്നാൽ ശബ്ദരേഖ തന്റേത് അല്ല എന്ന് ചെയർപേഴ്സൺ പറഞ്ഞു.
ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം 27 മുതൽ പത്തനംതിട്ടയിലാണ് നടക്കുന്നത്. ഇതിന്റെ പ്രചരണാർത്ഥം ബ്ലോക്ക് തലത്തിൽ സെമിനാറുകൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ചിറ്റാറിൽ നടക്കുന്ന പികെ ശ്രീമതി പങ്കെടുക്കുന്ന പരിപാടിയിൽ ആളെ കൂട്ടുന്നതിന് വേണ്ടിയാണ് ശബ്ദ സന്ദേശം. എല്ലാ അംഗങ്ങളും നിർബന്ധമായും എത്തിച്ചേരണമെന്നും അവർ മെറൂൺ നിറത്തിലുള്ള ബ്ലൗസും സെറ്റ് സാരിയുമായിരിക്കണം ധരിക്കേണ്ടത് എന്ന നിർദ്ദേശവും ശബ്ദരേഖയിൽ പറയുന്നു. ആരെങ്കിലും വരാതിരുന്നാൽ പിഴയീടാക്കുമെന്നും ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നു.
"ലിംഗ പദവിയും ആധുനിക സമൂഹവും എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യാൻ വേണ്ടിയാണ് പികെ ശ്രീമതി ടീച്ചർ വരുന്നത്. 21ാം തീയതി മൂന്ന് മണിക്ക് ചിറ്റാർ ടൗണിൽ വെച്ചാണ് നടക്കുന്നത്. എല്ലാ കുടുംബ ശ്രീയിൽ നിന്നും അഞ്ച് അംഗങ്ങൾ വീതം പങ്കെടുക്കണം. സെറ്റ് സാരിയും മെറൂൺ ബ്ലൗസും ആയിരിക്കണം. നിർബന്ധമായും വരണം. ഇല്ലെങ്കിൽ ഫൈൻ ഈടാക്കുന്നതാണ്. നമ്മളെല്ലാവരും ചെന്നേ പറ്റൂ. അവിടെ ആള് കൂടണം. എല്ലാവരും മനസ്സിലാക്കി മനസ്സിലാക്കി വരണം വരാതിരിക്കരുത്" എന്നാണ് ശബ്ദ സന്ദേശം.
മിനി അശോകൻ എന്ന സിഡിഎസ് ചെയർപേഴ്സൺന്റെ പേരിലുള്ളതാണ് എന്ന് അവകാശപ്പെടുന്നതാണ് ശബ്ദ സന്ദേശം. ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത് തന്റെ ശബ്ദ സന്ദേശമല്ലെന്നാണ് മിനി അശോകൻ പറയുന്നു. ഏതോ കോൺഗ്രസ് അംഗമാണ് ശബ്ദത്തിന്റെ ഉടമ എന്നാണ് അവർ പറയുന്നത്.
അതേസമയം ശബ്ദ സന്ദേശം സിഡിഎസ് ചെയർപേഴ്സൺന്റേത് അല്ലെന്ന് ഡിവൈഎഫ്ഐ പറഞ്ഞു. ഗ്രൂപ്പിൽ സന്ദേശം പങ്കുവെച്ചത് ആരാണെന്ന് അന്വേഷിക്കും. സമ്മേളന നടപടികളെ അപകീർത്തിപ്പെടുത്താൻ ബോധപൂർവ്വ ശ്രമം നടത്തുന്നു എന്ന് സംഘാടക ജനറൽ കൺവീനർ പിബി സതീഷ് കുമാർ പറഞ്ഞു.
Content Highlights: Whatsapp voice message for contesting dyfi seminar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..