രമേശ് ചെന്നിത്തല വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിക്കുന്നു
തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ അവരെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയ ഉദ്യോസ്ഥര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ആദരിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഇക്കാര്യത്തില്‍ ഉത്തര്‍പ്രദേശും കേരളവും തമ്മില്‍ എന്ത് വ്യത്യാസമാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി തേടി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരംനടത്തുന്ന അവരുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെണ്‍കുട്ടികളുടെ മതാപിതാക്കള്‍ മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിച്ചില്ല. ഈ ഹീനമായ കൊലപാതകത്തില്‍ അന്വേഷണം അട്ടിമറിച്ചു എന്നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ കണ്ടെത്തിയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയപ്പോള്‍ അത് ഒഴിവാക്കുന്നതിനായി മാതാപിതാക്കളെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു മുഖ്യമന്ത്രി. പുനരന്വേഷണത്തെ എതിര്‍ക്കില്ല, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകും തുടങ്ങിയ ഉറപ്പുകള്‍ അന്ന് ഈ കുടുംബത്തിന് നല്കിയെങ്കിലും അതെല്ലാം പാഴ് വാക്കായി.
വീഴ്ച വരുത്തിയതിന് ആദ്യം സസ്പെന്‍ഷനിലായ എസ് ഐക്ക് പ്രൊമോഷന്‍ നല്‍കി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആക്കി. കേസിനു മേല്‍നോട്ടം വഹിക്കുകയും അശ്ലീല പരാമര്‍ശത്തിലൂടെ വീണ്ടും കുട്ടികളെ അപമാനിക്കുകയും ചെയ്ത ഡി വൈ എസ് പിക്ക് പ്രമോഷന്‍ നല്‍കി എസ് പിയാക്കി. ഇദ്ദേഹത്തിന് ഇപ്പോള്‍ ഐപിഎസ് നല്‍കണം എന്ന ശുപാര്‍ശ കേന്ദ്രത്തിന് അയച്ചിരിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പെണ്‍കുട്ടികള്‍ക്ക് നീതി നേടി കൊടുക്കാനുള്ള പോരാട്ടത്തിന് കേരളത്തിലെ പ്രതിപക്ഷം കൂടെയുണ്ടാകുമെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.
Content Highlights: What is the difference between Yogi Adityanath and Pinarayi?- Chennithala reacts on valayar case
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..