മലയാളികള്‍ക്ക് അത്ര പരിചയം ഇല്ലാത്ത ഒരു അനുഭവം ആണ് കര്‍ഫ്യൂ.. കര്‍ഫ്യൂ എന്നതും 144 എന്നതും ഒന്നല്ല. കര്‍ഫ്യൂ' എന്ന വാക്ക് പഴയ ഫ്രഞ്ച് പദമായ 'couvre-feu ' ല്‍ നിന്നാണ് വന്നത്, അതിനര്‍ത്ഥം 'തീ മൂടുക' എന്നാണ്. തടി കെട്ടിടങ്ങള്‍ക്കിടയില്‍ ജീവിച്ചിരുന്ന ചില സമുദായങ്ങള്‍ക്കിടയില്‍ വിനാശകരമായ തീ പടരാതിരിക്കാന്‍ എട്ട് മണിക്ക് മണി മുഴങ്ങുമ്പോള്‍ എല്ലാ തീകളും മൂടണം എന്ന് വില്യം ദി കോണ്‍ക്വറര്‍ നിര്‍മ്മിച്ച നിയമത്തെയാണ് couvre-feu എന്ന ഫ്രഞ്ച് പദം സൂചിപ്പിക്കുന്നുത്. ചില നിയന്ത്രണങ്ങള്‍ ബാധകമാകുന്ന സമയം വ്യക്തമാക്കുന്ന ഒരു ഓര്‍ഡറാണ് കര്‍ഫ്യൂ. ഇത് വ്യക്തികളുടെ ചലനങ്ങളെ നിയന്ത്രിക്കുന്നു.
യുദ്ധകാലത്തോ ആഭ്യന്തര കലഹത്തിലോ സര്‍ക്കാരുകള്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്താം.
മനുഷ്യ ജീവിതത്തിനോ സ്വത്തിനോ കേടുപാടുകള്‍ വരുത്തുന്നതിനോ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതിനോ ആയ സാഹചര്യങ്ങള്‍ അവ പ്രധാനമായും കലാപം, പ്രക്ഷോഭം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ അനിയന്ത്രിത സാഹചര്യങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുന്നു
* ഒരു പ്രദേശത്തൊ സംസ്ഥാനത്തൊ കര്‍ഫ്യൂ പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് നിശ്ചിത കാലത്തേയ്ക്ക് പുറത്തിറങ്ങുവാന്‍ അനുവാദം ഇല്ല.
* വീട്ടില്‍ നിന്നും പുറത്തു പോകുന്നതിനും യാത്ര ചെയ്യുന്നതിനും ലോക്കല്‍ പോലീസില്‍ നിന്നും പ്രത്യേക അനുമതി ആവശ്യമാണ്
* അനുമതി ഇല്ലാതെ ഒരു വ്യക്തിയോ ഗ്രൂപ്പിനൊ നിരാഹാര സമരം ചെയ്യുന്നതിന് സാധ്യമല്ല.
* മാരകായുധങ്ങളും മറ്റും കൈവശം വയ്ക്കുന്നതും ഉപയോഗിയ്ക്കുന്നതും കൊണ്ടുനടക്കുന്നതും കുറ്റകരമാണ്.
* ലൈസന്‍സുള്ള ആയുധങ്ങള്‍ ആണെങ്കില്‍ കൂടി അവ കൊണ്ടു നടക്കാനൊ ഉപയോഗിക്കാനൊ അനുവാദമില്ല.
* പടക്കങ്ങള്‍ പോലുള്ള സ്പോടക വസ്തുക്കള്‍ ഉപയോഗിയ്ക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്.
* കര്‍ഫ്യൂ പ്രഖാപിത മേഖലയില്‍ ആശയ വിനിമയം ഒഴിവാക്കുന്നതിന് വേണ്ടി വന്നാല്‍ ഇന്റര്നെറ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താവുന്നതാണ്.
* കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനുള്ള അധികാരവും അത് ലംഘിക്കുന്നതിനുള്ള ശിക്ഷയും എല്ലാം 144 സി.ആര്.പി. സി വകുപ്പില്‍ പറയുന്ന പോലെയാണ്
Content Highlight: What is a curfew pass and how to get it
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..