പ്രതീകാത്മക ചിത്രം | Photo: മാതൃഭൂമി
തിരുവനന്തപുരം: ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരെ അഭിസംബോധനചെയ്യാന്‍ അനുയോജ്യമായ മലയാളപദം കണ്ടെത്താന്‍ മത്സരം നടത്തുന്നു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മാന്യമായ പദവി നല്കാനുതകുന്ന, അവരെ അഭിസംബോധനചെയ്യാന്‍ പര്യാപ്തമായ പദം കണ്ടെത്തുകയാണ് ലക്ഷ്യം.
പദനിര്‍ദ്ദേശത്തിനായി നടത്തുന്ന മത്സരത്തിലൂടെ ലഭിക്കുന്നവയില്‍ നിന്ന് ഉചിതമായ പദം തിരഞ്ഞെടുക്കുക ഭാഷാവിദഗ്ധരുടെ സമിതിയാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദ്ദേശിക്കുന്ന പദം ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ keralabhashatvm@gmail.com എന്ന ഇമെയിലിലേക്ക് പേര്, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ സഹിതം ജൂലൈ 14-നകം അയക്കണം.
ട്രാന്‍സ്ജെന്‍ഡര്‍ എന്ന ഇംഗ്ലീഷ് പദത്തിന് തത്തുല്യമായ പദം മലയാളത്തില്‍ നിലവിലില്ല. ഇത് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുകളുള്പ്പെടെ നിരവധി തവണ ചൂണ്ടിക്കാണിച്ചിരുന്നതാണ്. മുമ്പും സമാനമായ പരിശ്രമങ്ങള്‍ പലരുടെയും ഭാഗത്തുനിന്നുണ്ടായിരുന്നുവെങ്കിലും അതൊന്നും വിജയിച്ചില്ല. ഉചിതമായൊരു പദമുണ്ടാകുന്നത് ട്രാന്‍സ് വിഭാഗത്തിലുള്‍പ്പെടുന്നവര്‍ നേരിടുന്ന അധിക്ഷേപകരമായ വിളികളെ കുറയ്ക്കാന്‍ സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.
Content Highlights: what called transgender in Malayalam? competition for finding Malayalam word
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..