Representative Image | Photo: AP
തൃശൂര്‍: വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി മരിച്ചു. രണ്ടുദിവസം മുമ്പാണ് ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെസ്റ്റ് നൈല്‍ പനിയാണെന്ന് സ്ഥിരീകരിച്ചത്. മരിച്ചയാളെ പരിചരിക്കാനായി കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ക്കും പനിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. രോഗം പകരാമെന്നതിനാല്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ആശുപത്രി അധൃകൃതര്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ല.
ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈല്‍ പനിക്ക് കാരണമാവുന്നത്. തൃശൂര്‍ പാണഞ്ചേരി പഞ്ചായത്തിലെ പത്തൊന്‍പതാം വാര്‍ഡില്‍ ഈ വിഭാഗത്തില്‍പ്പെട്ട കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ പ്രദേശത്ത് ഞായറാഴ്ച ഡ്രൈ ഡേ ആചരിക്കുകയാണ്. പനി, തലവേദന, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. തലച്ചോറിനെ ബാധിക്കുന്ന ഈ രോഗം പക്ഷാഘാതം, ഓര്‍മക്കുറവ്, അപസ്മാരം എന്നിവയ്ക്കും കാരണമാകും. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..