
ഹമീദ് വാണിയമ്പലം|ഫോട്ടോ:https:||www.facebook.com|hameed.vaniyambalam.official
കോഴിക്കോട്: വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ മതേതര കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. ചില നീക്കുപോക്കുകളുണ്ടാവും. അതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ച് വരികയാണെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം മാതൃഭൂമി ഡോട്ട്കോമിനോട് പറഞ്ഞു.
യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള ധാരണയായി എന്ന് ചില മാധ്യമങ്ങള്‍ വാര്‍ത്ത കൊടുക്കുന്നുണ്ട്. എന്നാല്‍ അത് ശരിയല്ല. വെല്‍ഫെയര്‍ പാര്‍ട്ടി ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാവില്ല. അത്തരമൊരു പാര്‍ട്ടിയല്ല വെല്‍ഫെയര്‍ പാര്‍ട്ടി. പ്രാദേശിക തലത്തിലെ ചില ധാരണകള്‍ മാത്രമാണുണ്ടാവുകയെന്നും അതിന് സംസ്ഥാന തല പ്രാധാന്യം ഇപ്പോള്‍ നല്‍കേണ്ട കാര്യമില്ലെന്നും ഹമീദ് വാണിയമ്പലം ചൂണ്ടിക്കാട്ടി.
വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ലീഗുമായി ചര്‍ച്ച നടത്തിയെന്നും നേരത്തെ തന്നെ വാര്‍ത്ത വന്നിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു ഹമീദ് വാണിയമ്പലം. നിലവില്‍ പലയിടങ്ങളിലും എല്‍.ഡി.എഫുമായി സഹകരിച്ചാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഭരണം പങ്കിടുന്നത്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുകൂല നിലപാടെടുത്തോടെ എല്‍.ഡി.എഫുമായി ഇടഞ്ഞിരുന്നു.
തുടര്‍ന്ന് നിലവിലെ തദ്ദേശ സ്വയം ഭരണ സ്ഥാനങ്ങള്‍ നഷ്ടമാവുമെന്ന അവസ്ഥ വന്നതോടെയാണ് ഇത്തവണ യു.ഡി.എഫിനൊപ്പമായിരിക്കുമെന്ന സൂചന നല്‍കിയത്. എന്നാല്‍ ഇത് ഔദ്യോഗികമായി പുറത്ത് പറയാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
വെല്‍ഫെയര്‍ പാര്‍ട്ടിയടക്കമുള്ളവരെ കൂടെ ചേര്‍ക്കണമെന്ന് പ്രദേശിക നേതൃത്വങ്ങള്‍ക്ക് മാസങ്ങള്‍ക്ക് മുന്നെ ലീഗ് കത്ത് നല്കിയതും വലിയ ചര്‍ച്ചയായിരുന്നു. യു.ഡി.എഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം കൂടി പുറത്ത് പോയതോടെ സഹകരിക്കാവുന്ന പരമാവധി കക്ഷികളെ യു.ഡി.എഫിന് ഒപ്പം ചേര്‍ത്ത് തിരഞ്ഞെടുപ്പിനെ നേരിടാനാണ് യു.ഡി.എഫും ശ്രമിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയെ യു.ഡി.എഫിലേക്കെത്തിക്കാനുള്ള നീക്കമെന്നോണം യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന് കഴിഞ്ഞ ദിവസം മലപ്പുറത്തെത്തി ജമാഅത്ത് അമീറുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..