പ്രതീകാത്മ ചിത്രം | ഫോട്ടോ: പി. കൃഷ്ണപ്രദീപ്
തിരുവനന്തപുരം: കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വൈകീട്ട് ചേരുന്ന കോവിഡ് അവലോകന യോഗത്തിലുണ്ടാകും.
വാരാന്ത്യ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് നടപ്പിലാക്കുന്ന കോവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയത ഉണ്ടെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നിരുന്നു. വ്യാപാരികള്‍ ഉള്‍പ്പെടെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
ശനിയാഴ്ചയും ഞായറാഴ്ചയും കടകള്‍ അടച്ചിട്ട് ബാക്കി ദിവസങ്ങളില്‍ തുറക്കുന്നത് മൂലം കൂടുതല്‍ ആളുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ എത്താനുള്ള സാധ്യത കൂടുതലാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വാരാന്ത്യ ലോക്ക്ഡൗണ്‍ ആള്‍ക്കൂട്ടത്തിന് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്.
വാരാന്ത്യ ലോക്ക്ഡൗണ്‍ നടപ്പിലാക്കി തുടങ്ങിയിട്ട് മാസങ്ങളായി. പക്ഷേ ഇപ്പോഴും ടിപിആര്‍ പത്തിന് മുകളില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ വാരാന്ത്യ ലോക്ക്ഡൗണ്‍ ഫലപ്രദമല്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.
Content Highlight: weekend lockdown in kerala may withdraw


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..