കൈയിൽ അവസാനുമായുണ്ടായിരുന്നതും തീർന്നു, ഇനി എന്ത് ചെയ്യണമെന്ന് അറിയില്ല.....കഴിഞ്ഞ മൂന്ന് മാസമാസങ്ങൾക്ക് മുൻപാണ് ആലുവ കമ്പനിപ്പടി ഐരാർ സ്വദേശികളും സുഹൃത്തുക്കളുമായ ദിലീഷ് കരുവേലിയും സുധീഷ് ബാബുവും ചേർന്ന് അമ്പാട്ടുകാവ് പെട്രോൾ പമ്പിന് സമീപത്ത് ഒരു തട്ടുകട തുടങ്ങിയത്. ആകെ ഉണ്ടായിരുന്ന സമ്പാദ്യമായ അമ്മയുടെ കമ്മലും വിറ്റായിരുന്നു തട്ടുകട തുടങ്ങിയത്. പക്ഷേ ഇന്നിപ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇരുവരും.

തട്ടുകട തുടങ്ങുന്നതിനായി വാങ്ങിയ പാത്രങ്ങളും ലൈറ്റിന് വേണ്ടി വാങ്ങിയ രണ്ട് സെക്കന്റ് ഹാൻഡ് ബാറ്ററികളും മോഷണം പോയതോടെ ഇനി എന്ത് ചെയ്യുമെന്ന് അറിയാതെ നിൽക്കുകയാണ് സുധീഷും ദിലീഷും.

ഷിപ്പ്‌യാര്‍ഡില്‍ കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു സുധീഷ്. ദിലീഷ് ഹിന്ദുസ്ഥാൻ ലിവറിലും ജോലി നോക്കി വരുകയായിരുന്നു. എന്നാൽ ശാരീരിക പ്രശ്നങ്ങൾ കാരണം രണ്ട് പേർക്കും ജോലി ഉപേക്ഷിക്കേണ്ടതായി വന്നു. പിന്നീട് മറ്റ് പല ജോലികളും നോക്കിയെങ്കിലും ഒന്നിലും രക്ഷയില്ലാതായതോടെയാണ് കട നടത്താം എന്ന ചിന്തയിലേക്ക് എത്തിയത്.

അമ്പാട്ടുകാവ് പെട്രോൾ പമ്പിന് സമീപമാണ് കട. കട എന്ന് പറയാനൊന്നും ഇല്ല. അച്ഛന്റെ തട്ടുകടയായിരുന്നു ഇത്. അച്ഛന് സുഖമില്ലാതായതോടെ കട നിർത്തി. ഞങ്ങൾ ഈ കട ഉപയോഗിച്ചിട്ടില്ല. സാധനങ്ങൾ മാത്രം അതിനകത്ത് വെക്കുകയായിരുന്നു. ഭക്ഷണമെല്ലാം ദിലീഷിന്റെ വീട്ടിൽവെച്ച് പാചകം ചെയ്ത് പാഴ്സലാക്കി കൊണ്ടുവന്ന് കടയുടെ മുൻപിൽ മേശ പിടിച്ചിട്ട് അതിൽ വെച്ചാണ് വില്പന നടത്തിയിരുന്നത്. വില്പന കഴിഞ്ഞ് പോകുമ്പോൾ പാത്രങ്ങളും മേശയുമെല്ലാം കടക്കുള്ളിൽ വെച്ച് പൂട്ടി പോവുകയായിരുന്നു ചെയ്തത്. ആദ്യം 20 പാക്കറ്റുകളാണ് വില്പന നടന്നത്. പിന്നീട് എണ്ണം കൂടിയപ്പോൾ ഒരു ജോലിക്കാരനെ കൂടി വെച്ചായിരുന്നു. എന്നാൽ അയാൾക്ക് ശമ്പളം കൊടുക്കാനില്ലാതായതോടെ അയാൾ പിണങ്ങി പോയി. ഓണത്തിന്റെ അവധി സമയത്ത് മരുന്നിന് വേണ്ടി വയനാട് പോയതായിരുന്നു. വൈദ്യനെ കണ്ട് മരുന്ന് വാങ്ങി കുടിച്ച് തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ.

Kochi
ബാറ്ററിയും പാത്രങ്ങളും മോഷണംപോയ കട. ഫോട്ടോ - മാതൃഭൂമി

ദിലീഷിന്റെ അമ്മയുടെ കമ്മൽ പണയം വെച്ചാണ് കച്ചവടത്തിന് വേണ്ട സാധനങ്ങളൊക്കെ വാങ്ങിയിരുന്നത്. - സുധീഷ് പറയുന്നു.

മരുന്ന് കുടിച്ച് വന്നതിന് ശേഷം തട്ടുകട പോലെ മാറ്റി എടുക്കണമെന്നായിരുന്നു ഇരുവരുടേയും ആഗ്രഹം. ഇപ്പോൾ അതും എല്ലാംകൂടി പോയപ്പോൾ ആകെ വല്ലാത്ത അവസ്ഥയിലാണ്. കൈയിൽ നീക്കിയിരിപ്പൊന്നും ഇല്ല. അതുകൊണ്ട് തന്നെ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

Content Highlights:we need our stolen battery and utensils back request with two young men