ന്യൂഡല്‍ഹി: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചു. ഇവിടെ ഒന്‍പതോളം പ്രവര്‍ത്തനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതിന്റെ കരട് വിജ്ഞാപനം പുറത്തിറങ്ങി. 

വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 99.5 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു. പാറ ഖനനം, വന്‍കിട ജലവൈദ്യുത പദ്ധതികള്‍, തടിമില്ലുകൾ, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങള്‍ എന്നിവയുള്‍പ്പെടെ ഒന്‍പതോളം പ്രവര്‍ത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്. 

 

Content Highlights: Wayanad Wildlife Sanctuary