Photo: Mathrubhumi
വയനാട്: വയനാടിനെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ച് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ചു. ജനവാസ മേഖലയിലെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് ഇന്ന് രാവിലെ കടുവയെ കണ്ടത്. പിന്നീട് പ്രദേശത്തെ വാഴത്തോട്ടത്തിലേക്ക് കടുവ കടക്കുന്നതായി നാട്ടുകാര്‍ കണ്ടു.
ഇക്കാര്യം വനപാലകരെ അറിയിക്കുകയും തിരച്ചിൽ സംഘം സ്ഥലത്തെത്തുകയും ചെയ്തു. പ്രദേശത്ത് കണ്ട കാല്പാടുകള് കടുവയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ മയക്കുവെടി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക് വെടിയേറ്റതായി ഡിഎഫ്ഒ സ്ഥിരീകരിച്ചു. കാലില്‍ വെടിയേറ്റതായാണ് വിവരം.
അതേസമയം, പുതുശ്ശേരിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കടുവ തന്നെയാണോ ഇത് എന്ന് സ്ഥിരീകരിച്ചിട്ടില്ല. പുതുശ്ശേരിയില്‍ നിന്ന് ഏകേദേശം 15 കിലോമീറ്റര്‍ ദൂരമുണ്ട് കുപ്പടിത്തറയിലേക്ക്.
Content Highlights: wayanad tiger was shot by darting team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..