പുല്‍പ്പള്ളി: ഒരു മാസത്തോളം വയനാട്ടിലെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. പുല്‍പ്പള്ളി ടൗണിനോടടുത്തുള്ള പ്രദേശത്താണ് കടുവ ഭീതി പരത്തിയിരുന്നത്. 15 ഓളം ആടുകള്‍ ഉള്‍പ്പെടെ നിരവധി വളര്‍ത്തുമൃഗങ്ങളെ ഇതിനോടകം കടുവ ഇരയാക്കിയിരുന്നു.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കടുവ വനം വകുപ്പ് ഒരുക്കിയ കെണിയില്‍ അകപ്പെട്ടത്. കടുവയെ പിടിക്കാന്‍ വൈകുന്നതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. ഈ മാസം എട്ടിനാണ് വനംവകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചത്. ഏതാണ്ട് ഒമ്പത് വയസ് പ്രായമുള്ള പെണ്‍കടുവയാണ് കൂട്ടിലകപ്പെട്ടതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. 

കടുവക്ക് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.

Content Highlights: wayanad-tiger-cage