കല്‍പ്പറ്റ: വയനാട് പുത്തുമലയില്‍ വ്യാഴാഴ്ചയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച നാലുപേരുടെ മൃതദേഹം കണ്ടെത്തി. അമ്പതോളം ആളുകള്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴിയില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ വൈകിയിരുന്നു. 

തൊഴിലാളികള്‍ താമസിക്കുന്ന രണ്ട് പാടികള്‍, മൂന്നുവീടുകള്‍, ഒരു മുസ്‌ലിം പള്ളി, ഒരു ക്ഷേത്രം,വാഹനങ്ങള്‍ എന്നിവ മണ്ണിനടിയിലായെന്നാണ് പ്രാഥമിക വിവരം. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദുരന്തമുണ്ടായത്. എഴുപതോളം വീടുകള്‍ തകര്‍ന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

സെന്റിനെന്റല്‍ റോക്ക് തേയില എസ്‌റ്റേറ്റിനു നടുവിലെ ചരിഞ്ഞ പ്രദേശത്തേക്കാണ് ഉരുള്‍പാട്ടിയത്. ബുധനാഴ്ച രാത്രിയോടെയാണ് കനത്തമഴയെ ആരംഭിച്ചത്. ഇതേത്തുടര്‍ന്ന് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുമുണ്ടായി.

content highlights: Heavy rain in kerala, wayanad meppadi